പതിനഞ്ച് വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

ചിറ്റൂർ : പതിനഞ്ച് വയസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചിറ്റൂർ സ്വദേശിയായ പെൺകുട്ടിയെ കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പുറത്ത് പോയ പെൺകുട്ടിയുടെ പിതാവ് തിരിച്ചെത്തിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസെത്തി ഇൻക്വസ്റ്റ് നടത്തി.

  താങ്കൾ വാർത്ത വായിക്കുമ്പോൾ എന്താ ഭാര്യയെ കൊണ്ട് വരാത്തത്; സന്തോഷ്‌ ജോർജ് കുളങ്ങര ശ്രീകണ്ഠൻ നായരെ തേച്ചോട്ടിച്ചു

അതേസമയം പെൺകുട്ടിയുടെ മൃദദേഹത്തിന് അരികിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ആത്മഹത്യ കുറിപ്പിൽ പറയുന്ന വണ്ടിത്താവളം സ്വദേശി ആഷ മൻസിലിൽ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു.

Latest news
POPPULAR NEWS