പതിനാറുകാരിയെ പീ-ഡിപ്പിച്ച സംഭവത്തിൽ അച്ഛനടക്കം 4 പേർ പൊലീസ് പിടിയിൽ

കാസർഗോഡ്: കാസറഗോഡ് 16 കാരിയായ പെൺകുട്ടിയെ പീ-ഡിപ്പിച്ച സംഭവത്തിൽ അച്ഛനടക്കം നാലു പ്രതികൾ അറസ്റ്റിൽ. മദ്രസ അധ്യാപകൻ കൂടിയായ അച്ഛനും കുട്ടിയെ വീട്ടിൽ വച്ച് നിരന്തരമായി പീ-ഡിപ്പിക്കുകയായിരുന്നു. എട്ടാംക്ലാസ് മുതൽ തന്നെ പീ-ഡിപ്പിച്ചിരുന്നതായി കുട്ടി നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കൂടാതെ മറ്റു 3 പേരും തന്നെ പീ-ഡിപ്പിച്ചതായി മൊഴിയിൽ പറയുന്നു. ഇതിനുമുൻപും കുട്ടിയുടെ അച്ഛനെതിരെ പോസ്കോ പ്രകാരം കേസെടുത്തിട്ടുണ്ട്. കുട്ടിയെ പീ-ഡിപ്പിക്കുന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്നും പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ യും കേസെടുക്കും. ഒരുവട്ടം കുട്ടിയുടെ ഗർഭം അലസിപ്പിച്ചിരുന്നതായും ഇക്കാര്യം അമ്മാവൻ അറിഞ്ഞിരുന്നതായും പറയുന്നു. കുട്ടിയുടെ അമ്മാവനാണ് പോലീസിൽ പരാതി നൽകാൻ ആവശ്യപ്പെട്ടത്. നിലവിൽ അമ്മാവന്റെ സംരക്ഷണയിലാണ് കുട്ടി കഴിയുന്നത്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഹോസദുർഗ് മജിസ്ട്രേറ്റിന് മുൻപാകെ മൊഴി രേഖപ്പെടുത്തും.