പതിനാറ് വയസുകാരിയെ വിവാഹം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിനെതിരെയും വരന്റെ വീട്ടുകാർക്കെതിരെയും പോക്സോ കുറ്റം ചുമത്തി പോലീസ് കേസെടുത്തു

മലപ്പുറം : പതിനാറ് വയസുകാരിയെ വിവാഹം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിനെതിരെയും വരന്റെ വീട്ടുകാർക്കെതിരെയും പോക്സോ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ഒരുവർഷം മുൻപാണ് വീട്ടുകാർ പതിനാറു കാരിയെ രഹസ്യമായി ബന്ധുവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചത്.

വിവാഹത്തിന് ശേഷം ഗർഭിണിയായ പെൺകുട്ടിയുമായി ചികിത്സ തേടി ആശുപത്രിയിലെത്തിയപ്പോഴാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ ഇടപെട്ട് സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു. ഒരു വർഷം മുൻപ് അയൽവാസികളോ നാട്ടുകാരോ അറിയാതെ അതീവ രഹസ്യമായാണ് വിവാഹം നടന്നത്. പെൺകുട്ടി ഇപ്പോൾ 6 മാസം ഗർഭിണിയാണ്.

  68 കാരനുമായി ബന്ധം പുലർത്തിയത് ഭർത്താവിന്റെ അറിവോടെ ; ലക്ഷങ്ങൾ തട്ടിയ വ്‌ളോഗർ ക്കെതിരെ പോലീസ് കേസെടുത്തു

വണ്ടൂർ സ്വദേശിയായ യുവാവാണ് പതിനാറുകാരിയെ വിവാഹം ചെയ്ത് ഗർഭിണിയാക്കിയത്. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യാത്തതിനാൽ വിവാഹത്തെ കുറിച്ച് അധികൃതർ അറിഞ്ഞിരുന്നില്ല. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരെ ചോദ്യം ചെയ്തതിൽ നിന്ന് ശൈശവ വിവാഹം നടന്നതായി സ്ഥിരീകരിച്ചു. തുടർന്ന് ഇരു കുടുംബങ്ങൾക്കുമെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ഗർഭിണിയായ പെൺകുട്ടിയെ ചൈൽഡ്‌ലൈൻ പ്രവർത്തകർ സംരക്ഷ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Latest news
POPPULAR NEWS