പതിനാലാം വയസിൽ അഭിനയിച്ച രംഗങ്ങൾ പോൺ സൈറ്റുകളിൽ; പരാതി നൽകിയിട്ടും നടപടിയില്ലെന്ന് താരം

സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ള്യു സി സി യുടെ ഭാഗമായി നടക്കുന്ന റെഫ്യൂസ്‌ ദ അബ്യുസ് എന്ന കാമ്പയിനിൽ വിവാദ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടിയും വിദ്യാർത്ഥിനിയുമായ സോന എബ്രഹാം. സോന അഭിനയിച്ച മുകേഷ് കാതൽ സന്ധ്യ തുടങ്ങിയവർ മുഖ്യ വേഷത്തിലെത്തിയ ഫോർ സെയിൽ എന്ന ചിത്രത്തിലെ ചില സീനുകൾ ചോർത്തി യൂട്യുബിലും പോൺ സൈറ്റുകളിലും പ്രചരിപ്പിച്ചവർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്ന് താരം പറയുന്നു.

സതീഷ് അനന്തപുരി സംവിധാനം ചെയ്ത ചിത്രത്തിൽ 10 ക്ലാസിൽ പഠിക്കുമ്പോഴാണ് സോന അഭിനയിക്കുന്നത്. എന്നാൽ താരം പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ ചിത്രത്തിലെ ചില ഭാഗങ്ങൾ പോൺ സൈറ്റിലും യൂട്യുബിലും ഒക്കെ വന്നു തുടങ്ങി ഇതോടെ താരത്തെ അറിയാവുന്നവർ ഒക്കെ സംശയത്തോടെ നോക്കാൻ തുടങ്ങി. ചിത്രത്തിൽ കാതൽ സന്ധ്യയുടെ സഹോദരിയായിട്ടാണ് അഭിനയിച്ചത്. റേപ്പിന് ഇരയാവുന്ന കഥാപാത്രമാണ് സോനയുടേത്. സംവിധായകനും, നിർമ്മാതാവിനും, എഡിറ്റർക്കും മാത്രം അറിയാവുന്ന ഈ രംഗങ്ങൾ എങ്ങനെ സമൂഹ മാധ്യമങ്ങളിൽ എത്തി എന്ന് കണ്ടുപിടിക്കാൻ പോലും പോലീസിൽ ഈ 5 വർഷമായിട്ടും സാധിച്ചിട്ടില്ല എന്ന് സോന പറയുന്നു.