പതിനാലുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്ന് അതിഥി തൊഴിലാളികൾ അറസ്റ്റിൽ

കൊച്ചി: 14 കാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവവുമായി ബന്ധപ്പെട്ട ഉത്തർപ്രദേശ് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലെ എലൂരിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സ്വദേശികളായ ഫർഷാദ് ഖാൻ (29), ഹനീഫ് ഷാ (28), ഷാഹിദ് (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിലെ മറ്റ് മൂന്ന് പ്രതികൾ സംസ്ഥാനം വിട്ടതായാണ് ലഭിക്കുന്ന വിവരം. അന്യസംസ്ഥാന തൊഴിലാളിയുടെ മകളെയാണ് ഇവർ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. 2019 മാർച്ച് മുതലാണ് പെൺകുട്ടിയെ പ്രതികൾ ക്രൂര പീഡനത്തിന് ഇരയാക്കിയത്. ജോലിസംബന്ധമായ ആവശ്യത്തിനായി മാതാപിതാക്കൾ ഡൽഹിയിൽ ആയിരുന്നതിനാൽ പെൺകുട്ടിയെ മഞ്ഞുമ്മലിലെ ബന്ധുവീട്ടിൽ താമസിപ്പിക്കുകയായിരുന്നു.

എന്നാൽ ഈ വീടിനു സമീപത്തായി താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളായ പ്രതികൾ പെൺകുട്ടിയുമായി അടുക്കുകയും പിന്നീട് പല സ്ഥലങ്ങളിലായി കൊണ്ടുപോയി പീഡനത്തിനിരയാക്കുകയും ആയിരുന്നു. കൗൺസിലിങ്ങിനെ തുടർന്നാണ് പെൺകുട്ടി പീഡനവിവരം പുറത്ത് പറയുന്നത്. ഇടപ്പള്ളി ടോളിലും കുന്നുംപുറത്ത് വെച്ചും പെൺകുട്ടിയെ പീഡിപ്പിച്ചതായും പറയുന്നു. പീഡനവുമായി ബന്ധപ്പെട്ട് ഏലൂർ പോലീസ് കേസെടുക്കുകയും മൂന്നു പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. തുടർന്ന് ബാക്കിയുള്ള മൂന്നു പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

Also Read  ഗാന്ധിജി പറഞ്ഞിരുന്നതുപോലെ കോൺഗ്രസിനെ ഇനി പിരിച്ചു വിടേണ്ടതില്ല; അവർ സ്വയം പിരിഞ്ഞു കഴിഞ്ഞിരിക്കുന്നു; കോൺഗ്രസിനെതിരെ പരിഹാസവുമായി എംഎം മണി