പതിനാല് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരി ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട് : പതിനാല് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരി ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂർ ആദിവാസി ഊരിലെ രാജൻ (34) ആണ് അറസ്റ്റിലായത്. ഭാര്യയുടെ വീട്ടിൽ ഭാര്യ സഹോദരിയുടെ പിറന്നാൾ ആഘോഷത്തിനായി എത്തിയ രാജൻ പെൺകുട്ടിയെ മുറിയിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു.

പിറന്നാൾ ആഘോഷത്തിന് ശേഷവും രാജൻ ഭാര്യ വീട്ടിലെത്തുകയും നിരവധി തവണ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുയും ചെയ്തിരുന്നു. പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ പെൺകുട്ടിയുടെ പെരുമാറ്റത്തിലും പതിവില്ലാത്ത തരത്തിൽ അവശയായി കാണപെട്ടതുമാണ് സ്‌കൂൾ അധികൃതരിൽ സംശയം ജനിപ്പിച്ചത്. തുടർന്ന് പെൺകുട്ടിയെ മാറ്റി നിർത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.

  തൃക്കാക്കരയിൽ രണ്ടര വയസുകാരിയെ മർദ്ദനമേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു

സ്‌കൂൾ അധികൃതർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അഗളി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്സോ വകുപ്പുകൾ ചേർത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Latest news
POPPULAR NEWS