പതിനെട്ട് തികഞ്ഞപ്പോൾ ശരീര പ്രദർശനം ; അനശ്വര രാജന്റെ പുതിയ ചിത്രത്തിനെതിരെ അശ്ലീല കമന്റുകൾ

ബാലതാരമായി സിനിമയിൽ എത്തുകയും പിന്നീട് തണ്ണീർമത്തൻ ദിനങ്ങളിൽ കൂടി നായിക പ്രാധാന്യമുള്ള വേഷം ചെയ്ത് പ്രക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനശ്വര രാജൻ. ഉദാഹരണം സുജാതയാണ് താരത്തിന്റെ ആദ്യ ചിത്രം. താരത്തിന്റെ പതിനെട്ടാം വയസ്സിനോട് അനുബന്ധിച്ചു കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങൾ വൈറലായി മാറിയിരുന്നു.

എന്നാൽ നാടൻ ലുക്കിൽ നിന്നും മോഡേൺ ലുക്കിലേക്കുള്ള മാറ്റം കാരണം ചിത്രത്തിന് താഴെ നിരവധി വിമർശങ്ങളും ചിലർ ഉന്നയിച്ചിട്ടുണ്ട്. എന്ത് വസ്ത്രമാണ് ഇത്? പതിനെട്ട് വയസ്സായപ്പോളേക്ക് മോഡേൺ ഷോ തുടങ്ങിയ കമന്റുകളാണ് ഏറെയും. എന്നാൽ ഇഷ്ടമുള്ളത് ധരിക്കാൻ അനശ്വരയ്ക്ക് അവകാശമുണ്ടെന്ന് പറഞ്ഞു നിരവധി ആളുകൾ താരത്തിനെ പിന്തുണച്ചും എത്തുന്നുണ്ട്. ഇത്തരത്തിൽ ബേബി നയൻ‌താര, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും വിമർശനത്തിന് ഇരയായിട്ടുണ്ട്.