Advertisements

പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം മതം മാറ്റാൻ മുസ്‌ലിം യുവാവിന്റെ ശ്രമം

കൊട്ടാരക്കര : പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം മതം മാറ്റാൻ ശ്രമിച്ച കേസിൽ മുസ്‌ലിം യുവാവ് അറസ്റ്റിൽ. മൈനാഗപ്പള്ളി വേങ്ങ കുറ്റി മുക്ക് ലക്ഷം വീട് കോളനിയിലെ സിദ്ധിക്കിനെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സ്വദേശിനിയായ പതിനേഴ് കാരിയോട് അടുപ്പം സ്ഥാപിച്ചാണ് ഇയാൾ പീഡിപ്പിച്ചത്. പിന്നീട് മതം മാറ്റാൻ ശ്രമിക്കുകയുമായിരുന്നു.

Advertisements

നേരത്തെ പീഡിപ്പിച്ചതിനാൽ വിവാഹം ചെയ്യാമെന്ന് പെൺകുട്ടിക്ക് ഇയാൾ ഉറപ്പ് നൽകി അതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടി മതം മാറാൻ തയ്യാറായി എന്ന് പോലീസ് പറയുന്നു. മൂന്ന് ദിവസം മുൻപാണ് ഇയാൾ പെൺകുട്ടിയെ പൊന്നാനിയിലെ മത പഠന ശാലയിൽ എത്തിച്ചത്.

പെൺകുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷിച്ചപ്പോഴാണ് പീഡനത്തിന്റെയും മതം മാറ്റാനുള്ള ശ്രമവും പുറത്ത് വന്നത്. തുടർന്നാണ് പോലീസ് സിദ്ധിക്കിനെ അറസ്റ്റ് ചെയ്യുന്നത്. പെൺകുട്ടിയെ മത പഠന ശാലയിൽ നിന്ന് തിരിച്ച് കൊണ്ട് വന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.
ll v

Advertisements

- Advertisement -
Latest news
POPPULAR NEWS