പതിനൊന്ന് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതികൾക്ക് ഇരുപത് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

പത്തനംതിട്ട : പതിനൊന്ന് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതികൾക്ക് ഇരുപത് വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. പ്രമാടം സ്വദേശി അജി (46), അജിയുടെ കാമുകി സ്മിത (33) എന്നിവരെയാണ് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ശിക്ഷിച്ചത്. അഞ്ച് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അജിയുടെ കാമുകിയായ സ്മിത പതിനൊന്ന് വയസുകാരിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വീട്ടിൽ എത്തിക്കുകയും. ഇവിടെയെത്തിയ അജി സ്മിതയുടെ മുന്നിൽവെച്ച് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. 2017 ജൂണിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

  ക്വാറന്റീനിൽ കഴിഞ്ഞ കുടുംബം ഭക്ഷ്യധാന്യകിറ്റ് ചോദിച്ചപ്പോൾ കിട്ടിയത് ഭീക്ഷണിയും തെറിയഭിഷേകവും

പെൺകുട്ടിയെ പീഡിപ്പിച്ച അജിയാണ് കേസിലെ ഒന്നാം പ്രതി. അജിയ്ക്ക് ഇരുപത് വർഷം കഠിന തടവും 75000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. കാമുകൻ അജിക്ക് പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള സൗകര്യവും ഒത്താശയും ചെയ്ത സ്മിത കേസിലെ രണ്ടാം പ്രതിയാണ്. സ്മിതയ്ക്ക് ഇരുപത് വർഷം കഠിന തടവും 25000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.

Latest news
POPPULAR NEWS