പതിമൂന്നുകാരിയായ സഹോദരിയെ പെൺവാണിഭ സംഘത്തിനു 27000 രൂപയ്ക്ക് വിറ്റു: പെൺകുട്ടിയ്ക്ക് രക്ഷയായത് 100 ലേക്കുള്ള ഫോൺവിളി

പതിമൂന്ന് വയസ്സ് പ്രായമുള്ള സഹോദരിയെ സഹോദരൻ 27000 രൂപയ്ക്ക് വേ-ശ്യാവൃത്തി സംഘത്തിന് വിറ്റു. സംഭവം നടന്നത് ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലാണ്. പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് പെൺകുട്ടിയെ രക്ഷിച്ചത്. ജൂലൈ 18ന് സഹോദരൻ പെൺകുട്ടിയെ വേ-ശ്യാവൃത്തി സംഘത്തിന് കൈമാറുകയും തുടർന്ന് പെൺകുട്ടി പോലീസിന്റെ 100 എന്ന ഫോൺ നമ്പറിലേക്ക് വിളിക്കുകയും പോലീസ് സംഘം കാൾ ട്രേസ് ചെയ്തു ലൊക്കേഷൻ കണ്ടെത്തുകയുമായിരുന്നു. ശേഷം പോലീസ് സംഘം നടത്തിയ രഹസ്യാന്വേഷണത്തിലൂടെ പെൺകുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛന്റെ രണ്ടാം വിവാഹത്തിലെ കുട്ടിയായിരുന്നിത്.

  ഭാര്യമാരോട് ബാംഗ്ലൂരിൽ പോകുന്നു എന്ന് പറഞ്ഞ് യുവാക്കൾ പോയത് ബാങ്കോക്കിലേക്ക് ; തിരിച്ചെത്തിയപ്പോൾ കിട്ടിയത് എട്ടിന്റെ പണി

നിരന്തരം സ്വത്തു തർക്കങ്ങളും മറ്റുമായി വീട്ടിൽ വഴക്കു നടക്കുമായിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടി അർദ്ധസഹോദരനൊപ്പമായിരുന്നു താമസം. സഹോദരനും ഭാര്യയും ചേർന്ന് കഴിഞ്ഞദിവസം പെൺകുട്ടിയെ വേ-ശ്യാവൃത്തി സംഘത്തിന്റെ കയ്യിൽ നിന്നും 27000 രൂപ കൈപ്പറ്റി വിൽക്കുകയായിരുന്നു. സംഭവം പോലീസ് പിടിയിലായതിനെ തുടർന്ന് പെൺവാ-ണിഭ സംഘത്തിന് നേരെ പോസ്കോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ പെൺകുട്ടിയുടെ അർദ്ധസഹോദരനെതിരെയും ഭാര്യയ്ക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

Latest news
POPPULAR NEWS