Advertisements

പതിമൂന്ന് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകനെ പോലീസ് അറെസ്റ്റ്‌ ചെയ്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെ പോലീസ് അറെസ്റ്റ്‌ ചെയ്തു. തിരുവല്ല പനച്ചുമൂട് സ്വദേശിയായ പെരുമുറ്റത്ത് ലക്ഷംവീട്ടിൽ അബ്‌ദുൾ ജലീലാണ് പിടിയിലായത്. മദ്രസ അധ്യാപനായ ഇയാൾ പതിമൂന്ന് വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കുക ആയിരുന്നു. ഒരു വർഷത്തോളം പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി കൊണ്ട് പീഡിപ്പിച്ചന്നു പെൺകുട്ടി തന്റെ രക്ഷിതാക്കളോട് പറഞ്ഞു.

Advertisements

തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിനെയും പോലീസിനെയും വിവരം അറിയിക്കുക ആയിരുന്നു. തുടർന്ന് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ വീട്ടിൽ നിന്നുമാണ് പുലികീഴ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി രാജപ്പന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ പിടികൂടിയത്. പ്രതിയെ മെഡിക്കൽ പരിശോധന നടത്തിയ ശേഷം റിമാൻഡ് ചെയ്തു.

Advertisements

- Advertisement -
Latest news
POPPULAR NEWS