പതിമൂന്ന് വയസുള്ള പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച മാതാപിതാക്കൾക്കെതിരെ കേസെടുത്തു

ശ്രീനഗർ: പ്രായപൂർത്തിയാകാത്ത 13 വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയെ 35 വയസ്സുകാരനായ യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ച സംഭവുമായി ബന്ധപ്പെട്ട് ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു. ജമ്മുകാശ്മീരിലെ ഉദം lപൂർ ജില്ലയിലെ രാം നഗറിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കളടക്കമുള്ള ആറു പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. പ്രദേശത്തെ ഗ്രാമമുഖ്യൻ ആണ് 13 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ 35 വയസുള്ള യുവാവിനെ വിവാഹം കഴിച്ചു കൊടുക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്.

സംഭവം പുറത്തറിഞ്ഞതോടെ പോലീസ് സംഘം സ്ഥലത്തെത്തുകയും അന്വേഷണത്തിനൊടുവിൽ പെൺകുട്ടിക്ക് 13 വയസ്സ് മാത്രം പ്രായമുള്ളുവെന്ന് ജനന സർട്ടിഫിക്കറ്റിൽ നിന്നും മനസ്സിലാക്കുകയായിരുന്നു. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് പെൺകുട്ടിയുടെ മാതാപിതാക്കൾക്കും കുട്ടിയെ വിവാഹം കഴിച്ചയാൾക്കും അയാളുടെ മാതാപിതാക്കൾക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.