പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നു, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി,ഉരുൾ പൊട്ടലിൽ വ്യാപക നാശനഷ്ടം

പത്തനംതിട്ട : ജില്ലയിൽ കനത്ത മഴ തുടരുന്നു പന്ത്രണ്ട് മണിക്കൂറിനിടെ പത്ത് സെ.മി മഴ പെയ്തതായാണ് റിപ്പോർട്ട. 2018 ലെ പ്രളയത്തിന് സമാനമായ അന്തരീക്ഷമാണ് ജില്ലയിലുള്ളതെന്നാണ് വിവരം. ജില്ലയിലെ പ്രധാന അണക്കെട്ടുകൾ എല്ലാം നിറഞ്ഞ് കവിയുകയാണ്.

മലമ്പുഴയിൽ മുസ്ല്യാർ കോളേജിന് സമീപത്ത് കനത്ത ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശമുണ്ടായി. കുമ്പഴയും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.റാന്നിയിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മഴ കൂടുതൽ ശക്തമായാൽ എല്ലാ ഡാമുകളും തുറക്കാൻ ആണ് അധികൃതരുടെ നീക്കം.

  മാനന്തവാടിയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

Latest news
POPPULAR NEWS