പത്തനംതിട്ടയിൽ തീ പാറും ; തദ്ദേശ തെരെഞ്ഞെടുപ്പിൽ ജനവിധി തേടാൻ മോദിയും

പത്തനംതിട്ട : തദ്ദേശ തെരെഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ നിന്നും ജനവിധി തേടുകയാണ് മോദി. മലയാലപ്പുഴ ഡിവിഷനിൽ ഇടത് സ്ഥാനാർത്ഥിയായാണ് മോദി മത്സരിക്കുന്നത്. എന്നാൽ ഈ മോദിക്ക് പ്രധാനമന്ത്രി മോദിയുമായി ഒരു ബന്ധവും ഇല്ല. ജിജോ മോദി എന്നാണ് ഈ മോദിയുടെ പൂർണമായ പേരെങ്കിലും ആളുകൾ വിളിക്കുന്നത് മോദി എന്നാണ്.

പേരിനൊപ്പമുള്ള മോദി പ്രഭാവം വോട്ട് പിടിക്കാൻ സഹായിക്കുമെന്ന കണക്ക് കൂട്ടലിലാണ് ഈ ഇടത് സ്ഥാനാർഥി.