Tuesday, December 5, 2023
-Advertisements-
KERALA NEWSപത്തനംതിട്ട സ്വദേശികളെ മെഡിക്കൽ പരിശോധനയിൽ നിന്നും ഒഴിവാക്കിയതിന്റെ കാരണം കാണിച്ചു ജില്ലാ കളക്ടർ പി.ബി നൂഹ്

പത്തനംതിട്ട സ്വദേശികളെ മെഡിക്കൽ പരിശോധനയിൽ നിന്നും ഒഴിവാക്കിയതിന്റെ കാരണം കാണിച്ചു ജില്ലാ കളക്ടർ പി.ബി നൂഹ്

chanakya news
-Advertisements-

പത്തനംതിട്ടയിലെ റാന്നി സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ച സംഭവത്തിൽ വിശദീകരണവുമായി ജില്ലാ കളക്ടർ പി.ബി നൂഹ്. ഇവർ എയർപോർട്ടിലെ പരിശോധനയിൽ നിന്നും ഒഴിവായ കാര്യങ്ങളെ കുറിച്ചു കളക്ടർ പറയുന്നത് ഇതാണ്: റാന്നിയിലെ കുടുംബം ഫെബ്രുവരി 29 നാണ് വിമാനത്താവളത്തിൽ എത്തിയതെന്നും എന്നാൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇറ്റലി നിരീക്ഷണ പട്ടികയിൽ ഇല്ലായിരുന്നുവെന്നും അതാണ് ഇവരുടെ മെഡിക്കൽ പരിശോധന ഒഴിവാക്കാനുള്ള കാരണമെന്നും കളക്ടർ പറയുന്നു.

-Advertisements-

തുടക്കത്തിൽ ചൈനയിൽ നിന്നും എത്തുന്നവർക്ക് മാത്രമായിരുന്നു പരിശോധന ഏർപ്പെടുത്തിയിരുന്നത്. മാർച്ച്‌ ഒന്ന് മുതലാണ് ഇറാൻ, ദക്ഷിണ കൊറിയ, ഇറ്റലി, ജപ്പാൻ പോലുള്ള രാജ്യങ്ങളിൽ നിന്നും എത്തുന്നവരെ മെഡിക്കൽ പരിശോധന നടത്താൻ തുടങ്ങിയത്. എല്ലാ യാത്രക്കാരെയും കൊറോണ വൈറസിന്റെ ഭാഗമായി മെഡിക്കൽ പരിശോധന നടത്തുന്നില്ലെന്നും 28 ദിവസത്തിന്റെ അകത്തു രോഗം ബാധിച്ചിട്ടുള്ള രാജ്യങ്ങൾ സന്ദർശിച്ചവരെ മാത്രമേ പരിശോധന നടത്തുന്നുണ്ടായിരുന്നുള്ളു. കൊറോണ പടർന്നിട്ടുള്ള രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് എത്തുന്നവർ സ്വമേധയാ അധികൃതരെ കാര്യം അറിയിക്കണമെന്നു പറഞ്ഞിരുന്നുവെന്നും എന്നാൽ ഇക്കാര്യം യാത്രക്കാർ പറഞ്ഞില്ലെന്നും പത്തനംതിട്ട ജില്ല കളക്ടർ വ്യക്തമാക്കി.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ഇറ്റലിയിൽ നിന്നുള്ള സംഘം മെഡിക്കൽ പരിശോധന നടത്താതെ പുറത്തിറങ്ങിയ സംഭവത്തിൽ എറണാകുളം ഡിഎംഒയോട് ആരോഗ്യ വകുപ്പ് വിശദീകരണം ആവശ്യപ്പെടും. ഇറ്റലിയിൽ നിന്നുമുള്ള സംഘം കൊറോണ വൈറസിന്റെ കാര്യം എയർപോർട്ട് അധികൃതരെ അറിയിച്ചിരുന്നെങ്കിൽ അവർക്ക് വേണ്ടുന്ന പരിശോധനകൾ നടത്തുകയും രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നെങ്കില്‍ ഐസലേഷനിലേക്ക് മാറ്റുകയും, വൈറസ് പടരാതെ നിയന്ത്രിക്കാൻ സാധിക്കുമായിരുന്നുവെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ എൻ കെ കുട്ടപ്പൻ പറഞ്ഞു.

-Advertisements-