പത്താം ക്ലാസുകാരിയുടെ മൃദദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കോയമ്പത്തൂർ : അഞ്ച് ദിവസം മുൻപ് കാണാതായ പത്താം ക്ലാസുകാരിയുടെ മൃദദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഈ മാസം 12 ന് കാണാതായ ശിവാനന്ദപുരം സ്വദശിയായ പെൺകുട്ടിയുടെ മൃദദേഹമാണ് ശരവണംപെട്ടിക്ക് സമീപം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകി പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് മൃദദേഹം കണ്ടെത്തിയത്.

  മെഡിക്കൽ ചെക്കപ് അടക്കമുള്ള കാര്യങ്ങൾ മുടങ്ങി ഗർഭിണികളടക്കമുള്ള 52 നേഴ്‌സുമാർ ഡൽഹിയിൽ കുടുങ്ങി കിടക്കുന്നു: അധികൃതരുമായി ബന്ധപ്പെട്ടിട്ട് നടപടിയില്ലെന്ന് പരാതി

ശിവാനന്ദപുരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചാക്ക് കെട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃദദേഹം കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃദദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ ബന്ധുക്കൾ മൃദദേഹം തിരിച്ചറിഞ്ഞു.

Latest news
POPPULAR NEWS