പത്താം ക്ലാസ്സ് പോലും പൂർത്തിയാക്കാത്ത സ്വപ്‍ന സുരേഷ് എങ്ങനെ ഈ നിലയിലെത്തി എന്ന് അറിയില്ലെന്ന് സഹോദരൻ

കഴിഞ്ഞ രണ്ട് ദിവസമായി സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷിച്ചു വരുന്ന സ്വപ്‍ന സുരേഷിന് എതിരെ ഉയർന്നു വരുന്ന ആരോപണങ്ങൾക്ക് കൂടുതൽ തെളിവ് നൽകി സ്വപനയുടെ സഹോദരനും അമേരിക്കൻ മലയാളിയുമായ ബ്രൈറ്റ് സുരേഷ്. ഉന്നതലങ്ങളിൽ സ്വപനക്ക് ബന്ധമുണ്ടെന്നും പത്താം ക്ലാസ്സ്‌ പോലും സ്വപ്‍ന ജയിച്ചതായി തനിക്ക് അറിയില്ലെന്നും ബ്രൈറ്റ് സുരേഷ് പറയുന്നു.

ചിലരുമായുള്ള സൗഹൃദമാണ് ഇ നിലയിൽ സ്വപനയെ എത്തിച്ചതെന്നും അമേരിക്കയിൽ നിന്നും പല തവണ താൻ തിരുവനതപുരത്തേക്ക് വരാൻ ശ്രമിച്ചെങ്കിലും സ്വപന അതിന് അനുവദിച്ചില്ലെന്നും സഹോദരൻ ആരോപിക്കുന്നു. ഒരിക്കൽ നാട്ടിൽ എത്തിയപ്പോൾ സ്വപ്ന ഉപദ്രവിച്ചെന്നും മാതാപിതാക്കളുമായി കാണാനോ മിണ്ടാനോ സ്വപ്‍ന അനുവദിക്കാറില്ലന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു.

  റിഫ മെഹ്‌നുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്

എന്നാൽ സഹോദരന്റെ പുതിയ വെളിപ്പെടുത്തൽ പല പ്രമുഖർക്ക് നേരെയും വിരൽ ചൂണ്ടുന്നതാണ്. പത്താം ക്ലാസ്സ്‌ പാസ്സാകാത്ത സ്വപനക്ക് ഉന്നതതല ബന്ധവും ഒരു ലക്ഷം രൂപ മാസ ശമ്പളവും ലഭിക്കുന്ന ജോലി എങ്ങനെ ലഭിച്ചു എന്ന ചോദ്യങ്ങളൊക്ക അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്നുണ്ട്. പലയിടത്ത് നിന്നും ഡിഗ്രി എടുത്തുണ്ടെന്ന് പറയുണ്ടെങ്കിലും സർട്ടിഫിക്കറ്റുകളിലെ വൈരുധ്യം കൂടുതൽ സങ്കീർണമാകുകയാണ്.

Latest news
POPPULAR NEWS