പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അഞ്ചൽ : വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായയ്ക്കൽ സ്വദേശികളായ മിന്റുവിന്റെയും,ശാന്തിയുടെയും മകൾ മീരയെയാണ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച പത്തൊന്നോന്ന് മണിയോടെയാണ് സംഭവം നടന്നത്.

മാതൃ സഹോദരന്റെ വീട്ടിൽ മുത്തശ്ശിക്കൊപ്പമാണ് മീര താമസിച്ചിരുന്നത്. മീരയുടെ മാതാപിതാക്കളും സഹോദരങ്ങളും കുറച്ച് മാറി മറ്റൊരു വീട്ടിലാണ് താമസം. മുറിയിൽ കയറി ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് മുത്തശ്ശി വാതിലിൽ തട്ടി വിളിച്ചെങ്കിലും അനക്കമൊന്നും കേട്ടില്ല. തുടർന്ന് പുറകിലുള്ള ജനൽ വഴി നോക്കിയപ്പോഴാണ് മീരയെ ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടത്.

  സഹോദരിയുടെ കല്ല്യാണത്തിന് വാങ്ങിയ സ്വർണം 17 വയസുള്ള അനുജനും കൂട്ടുകാരും ചേർന്ന് മോഷ്ടിച്ച് എട്ട് ലക്ഷം രൂപയ്ക്ക് വിറ്റു ; പിതാവ് പണയം വയ്ക്കാൻ ചെന്നപ്പോൾ മുക്കുപണ്ടം

മുത്തശ്ശി ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ സമീപവാസികൾ വാതിൽ ചവിട്ടി തുറന്ന് മീരയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest news
POPPULAR NEWS