പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെയും, യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : ബാലുശേരിയിൽ യുവാവിനെയും പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിനാലൂർ സ്വദേശി അഭിനവ് (20), താമരശ്ശേരി സ്വദേശിനി ശ്രീലക്ഷ്മി എന്നിവരെയാണ് കരുമല ചൂരക്കണ്ടി മലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇരുവരുടെയും മൃദദേഹം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്.

ഇന്നലെ വൈകുന്നേരത്തോടെ ശ്രീലക്ഷ്മിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. താമരശ്ശേരി കോരങ്ങാട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മിക്കൊപ്പം ജീവനൊടുക്കിയ അഭിനവ് കോരങ്ങാട് പ്രവർത്തിക്കുന്ന ചപ്പാത്തി കമ്പനിയിലെ ജീവനക്കാരനനാണ്.

  68 കാരനുമായി ബന്ധം പുലർത്തിയത് ഭർത്താവിന്റെ അറിവോടെ ; ലക്ഷങ്ങൾ തട്ടിയ വ്‌ളോഗർ ക്കെതിരെ പോലീസ് കേസെടുത്തു

അഭിനവും,ശ്രീലക്ഷ്മിയും ഏറെ നാളായി പ്രണയത്തിലായിരുന്നതാണ് വിവരം. ഒരുമിച്ച് ജീവിക്കാൻ സാധിക്കില്ലെന്ന കണക്ക് കൂട്ടലാണ് ഇരുവരെയും ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരക്കൊമ്പിൽ ഷാൾ കെട്ടി അതിന്റെ രണ്ട് അറ്റത്തായാണ് ഇരുവരും ജീവനൊടുക്കിയത്. ഇൻക്വസ്റ്റ് നടപതികൾക്ക് ശേഷം മൃദദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

Latest news
POPPULAR NEWS