പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : പയ്യോളിയിൽ വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപത്ത് താമസിക്കുന്ന ജയദാസിന്റെ മകളും പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ അനുശ്രീ (15) നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അനുശ്രീയെ വീടിനുള്ളിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അനുശ്രീ വീടിന്റെ മുകളിലെ മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ വിളിച്ചെങ്കിലും വാതിൽ തുറക്കാൻ അനുശ്രീ തയ്യാറായില്ല. പിന്നീട് വീണ്ടും വിളിച്ചപ്പോൾ അനക്കമൊന്നും കേൾക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

  രഹ്‌ന ഫാത്തിമയ്ക്ക് തിരിച്ചടി; മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി: സുപ്രീം കോടതിയെ സമീപിക്കുമെന്ന് രഹ്‌ന ഫാത്തിമ

അതേസമയം പത്താം ക്ലാസ്സ് പരീക്ഷയുടെ സമ്മർദ്ദം മൂലം അനുശ്രീ മനപ്രയാസം നേരിട്ടതായാണ് വിവരം. കഴിഞ്ഞ ദിവസം കഴിഞ്ഞ കണക്ക് പരീക്ഷ പ്രയാസമായിരുന്നെന്ന് അനുശ്രീ വീട്ടുകാരോട് പറഞ്ഞിരുന്നതായും മനപ്രയാസം അനുഭവിച്ചിരുന്നതായും വീട്ടുകാർ പറയുന്നു. വ്യാഴാഴ്ച ഫിസിക്സ് പരീക്ഷ കഴിഞ്ഞ് എത്തിയതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രി നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

Latest news
POPPULAR NEWS