പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ നഗ്ന്ന ദൃശ്യം കൈക്കലാക്കിയ വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു

കട്ടപ്പന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന്നദൃശ്യങ്ങൾ കൈക്കലാക്കിയ വിദ്യാർത്ഥിക്കെതിരെ പോലീസ് കേസെടുത്തു. പത്താം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടിയുടെ നഗ്ന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട വിദ്യാർത്ഥി കൈക്കലാക്കിയത്. ഓൺലൈൻ പഠനത്തിനായി അമ്മയുടെ മൊബൈൽ ഫോണായിരുന്നു പെൺകുട്ടി ഉപയോഗിച്ചിരുന്നത്. അമ്മ ഫോൺ പരിശോധിച്ചപ്പോഴാണ് നഗ്ന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

വിദ്യാർത്ഥിയുടെ സഹപാഠിയുടെ സുഹൃത്താണ് പെൺകുട്ടി. നവമാധ്യമങ്ങളിലൂടെയാണ് വിദ്യാർത്ഥി പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്‌. തുടർന്ന് പ്രലോഭിപ്പിച്ച് നഗ്ന്ന ദൃശ്യങ്ങൾ കൈക്കലാക്കുകയായിരുന്നു. പോലീസ് കേസെടുത്തതോടെ വിദ്യാർത്ഥി ഒളിവിൽ പോയിരിക്കുകയാണ്. പെൺകുട്ടിയുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്.

  ധോണി നിങ്ങൾ നിർത്തി പോകു ; തുടർ തോൽവികൾ ചെന്നൈക്കും ധോണിക്കുമെതിരെ ആരാധകർ

അതേസമയം ഒളിവിൽ പോയ വിദ്യാർഥിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ പ്രതിയായ വിദ്യാർത്ഥിക്കും പ്രായപൂർത്തിയായിട്ടില്ലെന്നാണ് പോലീസ് നിഗമനം.

Latest news
POPPULAR NEWS