പത്ത് കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത പരസ്യം വേണ്ടെന്ന് വെച്ച് നയൻതാര

മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടി സിനിമ ജീവിതം തുടങ്ങുകയും പിന്നീട് തെന്നിന്ത്യയിലെ തന്നെ മികച്ച നടിയായി വളർന്ന താരമാണ് നയൻ‌താര. അഭിനയ ജീവിതത്തിന്റെ ഇടയിൽ പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളും വന്നുപോയെങ്കിലും മികച്ച നടിയായി ഇന്നും തുടരുകയാണ് താരം. 10 കോടി പ്രതിഫലം ലഭിക്കുമെന്ന് അറിഞ്ഞിട്ടും പരസ്യത്തിൽ അഭിനയിക്കാതെ നയൻസ് പിന്മാറിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

തമിഴ്നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു വസ്ത്ര വ്യപരിയുടെ പരസ്യത്തിൽ നിന്നുമാണ് താരം പിന്മാറിയിരിക്കുന്നത്. പല മുൻനിര നടിമാരും ഇതിന് മുൻപ് ഇവരുടെ പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും തന്നെ കാണാൻ ആഗ്രഹമുള്ള ആരാധകർ സിനിമ ഇറങ്ങുമ്പോൾ കണ്ടാൽ മതിയെന്നാണ് നയൻസിന്റെ തീരുമാനം. എന്നാൽ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചാൽ സിനിമയിലെ നായിക പദവി നഷ്ടമാകുമോ എന്ന പേടിയാണ് നയൻതാര പരസ്യത്തിൽ നിന്നും പിന്മാറനുള്ള കാരണമെന്നും ചിലർ ചൂണ്ടികാണിക്കുന്നു.