തിരുവനന്തപുരം : പത്ത് വർഷത്തോളമായി രോഗബാധിതനായി കിടക്കുകയായിരുന്ന ഭർത്താവിനെ ഭാര്യ കഴുത്തറുത്ത് കൊലപ്പെടുത്തി. നെയ്യാറ്റിൻകര സ്വദേശി ഗോപി (72) ആണ് കൊല്ലപ്പെട്ടത്. കൃത്യം ചെയ്ത ഭാര്യ സുമതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

വീട് പണി നടക്കുന്നതിനാൽ സമീപത്തുള്ള ചെറിയ ഒറ്റമുറിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. പക്ഷാഘാതം പിടിപെട്ടതിനെ തുടർന്ന് വർഷങ്ങളായി കിടപ്പിലായിരുന്നു കൊല്ലപ്പെട്ട ഗോപി. ഭർത്താവിന്റെ വിഷമം കാണാൻ സാധിക്കാത്തത് കൊണ്ടാണ് കൊലപ്പെടുത്തിയതെന്ന് സുമതി പൊലീസിന് മൊഴി നൽകി.

  ബസ് യാത്രക്കിടെ അശ്ലീലം പറഞ്ഞ മധ്യവയസ്കനെ ചവിട്ടിക്കൂട്ടി യുവതി ; വൈറലായി വീഡിയോ

തൊട്ടടുത്ത് താമസിക്കുന്ന സുമതിയുടെ മകൻ രാവിലെ വീട്ടിലെത്തിയപ്പോഴാണ് ഗോപിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത് തന്നെ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു സുമതി.

Latest news
POPPULAR NEWS