പത്മനാഭസ്വാമി ക്ഷേത്ര അധികാരം രാജ കുടുംബത്തിന് ; വിധിയെ സ്വാഗതം ചെയ്ത് വിഎസ് അച്യുതാനന്ദൻ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര വിഷയത്തിൽ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. ക്ഷേത്ര നിലവറകൾ തുറക്കുന്നതിനു മുമ്പ് തന്നെ ക്ഷേത്രാധികാരികൾ തന്നെ മുതൽ സ്വന്തമാക്കുന്നുവെന്ന് പരസ്യമായി പറഞ്ഞ ആളാണ് ഞാൻ. എന്റെ പരാമർശങ്ങൾ വിവാദത്തിന്റെ വക്കിൽവരെ എത്തുകയുണ്ടായി. കോടതി അവതരിപ്പിച്ചത് യുഡിഎഫ് സർക്കാരിന്റെ നിലപാടാണെന്ന് കോടതിവിധിയിൽ പ്രകടമായിണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സമിതി രൂപീകരണ തീരുമാനം നടപ്പാക്കുന്ന കാര്യത്തിൽ യു ഡി എഫ് സർക്കാർ ഉപേക്ഷ വരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ക്ഷേത്ര കാര്യങ്ങൾക്കും ക്ഷേത്രാചാരങ്ങൾ നിലനിർത്തുന്നതിനുവേണ്ടിയും ക്ഷേത്ര സമ്പത്തിന്റെ കാര്യത്തിനുവേണ്ടിയും മൂന്ന് മാസത്തിനകം ഒരു സമിതി രൂപീകരിക്കേണ്ടതായിരുന്നു. എന്നാൽ വിധി വന്ന ഉടനെ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും പിന്നീട് വന്ന യുഡിഎഫ് സർക്കാർ ഇതിൽ ഉപേക്ഷ കാണിക്കുകയും ചെയ്തതായി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദൻ വ്യക്തമാക്കി.

  സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു

Latest news
POPPULAR NEWS