പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു ; സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് മരണാന്തര ബഹുമതിയായി പദവിഭൂഷൻ നൽകി രാജ്യം ആദരിക്കും

ന്യുഡൽഹി : ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് മരണാന്തര ബഹുമതിയായി പദവിഭൂഷൻ നൽകി രാജ്യം ആദരിക്കും. സൈനിക മേധാവി ബിവിൻ റാവത്തിന് പുറമെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിംഗ്, സാഹിത്യകാരൻ രാധേശ്യാം ഖേംക, പ്രഭ അത്രേ എന്നിവരും പത്മവിഭൂഷൺ പട്ടികയിലുണ്ട്.

സിപിഎം നേതാവും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യക്കും, കോൺഗ്രസ്സ് നേതാവ് ഗുലാം നബി ആസാദിനും, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയ്ക്കും, ഭാരത് ബയോടെക് മേധാവികളായ സൂചിര എല്ലയ്ക്കും,കൃഷ്ണ എല്ലയ്ക്കും പത്മവിഭൂഷൺ നൽകും.

  നിസാമുദ്ധീൻ മത സമ്മേളനത്തിൽ പങ്കെടുത്തവരിൽ വൈറസ് സ്ഥിതീകരിച്ചത് വർഗീയവത്കരിക്കാൻ ശ്രമിക്കുന്നുവെന്ന് ഹർജി: മാധ്യമ സ്വാതന്ത്രത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

കായിക രംഗത്തെ സേവനത്തിന് മലയാളിയായ ശങ്കര നാരായണമേനോന് പത്മശ്രീ നൽകും. കൂടാതെ മലയാളികളായ സാഹിത്യകാരൻ പി നാരായണകുറിപ്പിനും, മൃഗസംരക്ഷണ മേഖലയിലെ സംഭാവനകൾക്ക് ശോശാമ്മ ഫിലിപ്പിനും, സാമൂഹിക പ്രവർത്തകയായ കെവി റാബിയയ്ക്കും പത്മശ്രീ നൽകി ആദരിക്കും.

Latest news
POPPULAR NEWS