പനി, ചുമ തുടങ്ങിയ രോഗലക്ഷങ്ങൾ ഉള്ളവർ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നാളെ നടക്കുന്ന ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുന്നവർക്ക് ജാഗ്രത നിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. ചുമ, പനി പോലുള്ള അസുഖങ്ങൾ ഉള്ളവർ കഴിവതും ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ഷൈലജ നിർദേശിച്ചു.

ഒരേ സമയം ലക്ഷോപലക്ഷങ്ങൾ പങ്കുചേരുന്ന പരിപാടിയായതിനാലാണ് കനത്ത ജാഗ്രത നിർദേശം നൽകുന്നത്. പൊങ്കാലയിടാൻ വരുന്ന വിദേശികൾക്ക് പ്രത്യേക സൗകര്യം ഹോട്ടലുകളിൽ തന്നെ ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ നിന്നും അഞ്ചു പേർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. ഇറ്റലിയിൽ നിന്നും നാട്ടിലെത്തിയ മൂന്നുപേർക്കും അവരുടെ ബന്ധുക്കളായ രണ്ടുപേർക്കുമാണ് കൊറോണ വൈറസ് സ്ഥിതീകരിച്ചത്.

  വീട്ടിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 74 കാരൻ അറസ്റ്റിൽ

Latest news
POPPULAR NEWS