പന്തീരാങ്കാവ് വിഷയത്തിൽ 3 പേർ എൻ ഐ എയുടെ കസ്റ്റഡിയിൽ: പിടിയിലായവരിൽ ഒരു മാധ്യമ പ്രവർത്തകനും

കോഴിക്കോട്: പന്തീരാങ്കാവിൽ യു എ പി എ കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ എൻ ഐ എ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശികളായ വിജിത്, എൽദോ, കോഴിക്കോട് സ്വദേശി അഭിലാഷ് എന്നിവരാണ് പിടിയിലായത്. അഭിലാഷ് ഓൺലൈൻ മാധ്യമ പ്രവർത്തകനാണ്. മാവോയിസ്റ്റുകൾ താമസിക്കുന്നുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നേരെത്തെ പോലീസിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് സി പി ജലീലിന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ മൊബൈലുകളും സിം കാർഡുകളും കണ്ടെടുത്തുരുന്നു.

  കോവിഡ് 19 വിലക്ക് ലംഘിച്ചു തൃശ്ശൂരിൽ ജുമാമസ്ജിദിൽ പ്രാർത്ഥന: ഒൻപതു പേരെ അറസ്റ്റ് ചെയ്തു

മാവോയിസ്‌റ്റുകൾ ഇവിടെ താമസിക്കുന്നുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പോലീസ് റെയിഡ് നടത്തിയത്. കൂടാതെ കോഴിക്കോട് നിന്നും മാവോയ്‌ലിസ്റ്റ് ബന്ധം ആരോപിച്ചു പിടിയിലായ അലനും തഹയ്ക്കും പിന്തുണ നൽകികൊണ്ടുള്ള പോസ്റ്ററുകളും ഇവിടെ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്ന് പുലർച്ചെ അഞ്ചു മണിയ്ക്കാണ് എൻ ഐ എ സംഘം സ്ഥലത്ത് റെയിഡ് നടത്തിയത്.

Latest news
POPPULAR NEWS