പപ്പയുടെ സ്വന്തം അപ്പൂസ് സിനിമയുടെ സെറ്റിൽ വെച്ചാണ് നാഗവല്ലിയാകാൻ ശോഭന മതിയെന്ന തീരുമാനം എടുത്തത് ; തീരുമാനം തെറ്റിയില്ലെന്ന് ഫാസിൽ

മലയാള സിനിമയിലെ മികച്ച രണ്ട് താരങ്ങളാണ് ശോഭനയും നാദിയ മൊയ്തുവും. ഒരുപാട് വേഷങ്ങൾ ചെയ്ത ഇരുവരും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്, ഏറെ നാളത്തെ ഇടവേളക്ക് ശേഷം ദുൽഖർ സൽമാൻ നായകനായ വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി ഗംഭീര തിരിച്ചുവരവ് ശോഭന നടത്തിയിരുന്നു.

എന്നാൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ 1992 ൽ ഇറങ്ങിയ പപ്പയുടെ സ്വന്തം അപ്പൂസിൽ നിന്നും നാദിയ മൊയ്തുവിനെ മാറ്റി ശോഭനയെ നായികയായി അഭിനയിപ്പിച്ചതിന്റെ കാരണം പറയുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ. മമ്മൂട്ടി, ശോഭന, ബോളിവുഡ് താരം സീനാ ദാദി എന്നിവർ പ്രധാന വേഷത്തിൽ ഇ സിനിമയിൽ എത്തിയിരുന്നു.

പിതാവിന് മകനോടുള്ള സ്നേഹം പറയുന്നതാണ് സിനിമയുടെ പ്രമേയം. ഇ സിനിമയിലെ ഗാനരംഗങ്ങളും മറ്റും ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്, മമ്മൂട്ടിയുടെ മരിച്ചു പോയ ഭാര്യയുടെ വേഷമാണ് ശോഭന സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇ സിനിമയിൽ നാദിയ മൊയ്തുവിനെ മാറ്റി ശോഭനയെ അഭിനയിപ്പിച്ച കാര്യം ഇപ്പോൾ ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിൽ ഫാസിൽ വെളിപ്പെടുത്തുകയാണ്.

  സിനിമ താരം ചെമ്പൻ വിനോദ് വിവാഹിതനായി ; വധു ഡോകടർ

സിനിമയിൽ മുഴുനീള കഥാപാത്രമല്ലാതെ ഗസ്റ്റ് റോളിനായി ഒരു നടിയെയാണ് താൻ അന്വേഷിച്ചതെന്നും ആദ്യം തന്റെ മനസ്സിലേക്ക് നാദിയയെയാണ് ഓർമ വന്നതെന്നും എന്നാൽ ആ തീരുമാനം മാറ്റി ശോഭനയെ വിളിക്കുകയായിരുന്നു. സിനിമയിൽ വേഷത്തിനെ പറ്റി പറഞ്ഞപ്പോൾ തന്നെ ശോഭന അഭിനയിക്കാമെന്ന് ഏറ്റെന്നും തന്നിലുള്ള വിശ്വാസമാണ് ശോഭനയുടെ ആ സമ്മതത്തിന് പിന്നിലെന്നും ഫാസിൽ പറയുന്നു.

ഇ സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിൽ തന്നെ മണിച്ചിത്രതാഴ് ചെയ്യാനുള്ള പദ്ധതി മനസ്സിൽ വന്നെന്നും അങ്ങനെ ആ സിനിമയിലും താൻ ആദ്യം വിളിച്ചത് ശോഭനയെയാണ്. മോഹൻലാലിനെ പോലും മണിച്ചിത്രതാഴ് സിനിമക്കായി പിന്നീടാണ് കാസ്റ്റ് ചെയ്തതെന്നും, പപ്പയുടെ സ്വന്തം അപ്പൂസിന്റെ സൈറ്റിൽ വെച്ച് തന്നെ നാഗവല്ലിയാകാൻ ശോഭന തന്നെയാണ് അനുയോജ്യയെന്ന് തനിക്ക് ബോധ്യപ്പെട്ടെന്നും ഫാസിൽ പറയുന്നു.

Latest news
POPPULAR NEWS