Wednesday, December 11, 2024
-Advertisements-
KERALA NEWSപരമേശ്വർ ജിയുടെ നിര്യാണം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ന്യൂനപക്ഷങ്ങളോടുള്ള വഞ്ചന ; ജ്യോതികുമാർ ചാമക്കാല

പരമേശ്വർ ജിയുടെ നിര്യാണം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ന്യൂനപക്ഷങ്ങളോടുള്ള വഞ്ചന ; ജ്യോതികുമാർ ചാമക്കാല

chanakya news

ആർ എസ് എസ് പ്രചാരകനും ചിന്തകനുമായ പി പരമേശ്വർ ജിയുടെ നിര്യാണം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ന്യൂനപക്ഷങ്ങളോടും, മത നിരപേക്ഷ പ്രസ്ഥാനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ്സ് നേതാവ് ജ്യോതികുമാർ ചാമക്കാല, ആർ എസ് എസ് നേതാവിന്റെ മരണത്തിന് ഇത്രയും പ്രാധാന്യം മാധ്യമങ്ങൾ നൽകാൻ പാടില്ലെന്നും, ഗാന്ധിഘാതകരായ ആർ എസ് എസ് നെ കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ അകറ്റി നിർത്താൻ ശ്രമിക്കുമ്പോൾ മാധ്യമങ്ങൾ ആർ എസ് എസ് നു പിൻവാതിലിൽ കൂടി അവസരങ്ങൾ നൽകുന്നത് ശരിയല്ലെന്നും ജ്യോതികുമാർ ചാമക്കാല. ഫേസ്‌ബുക്ക് വഴിയാണ് ജ്യോതികുമാർ ചാമക്കാല വിവാദ പരാമർശം നടത്തിയിരിക്കുന്നത്.

ജ്യോതികമാർ ചാമക്കാലയുടെ വിവാദ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

അന്തരിച്ച RSS നേതാവ് ശ്രീ പി.പരമേശ്വരന് ആദരാഞ്ജലികൾ….

മരിച്ചവരെക്കുറിച്ച് ദോഷം പറയരുത് എന്നാണ്. പക്ഷേ മാധ്യമങ്ങളെക്കുറിച്ച പറയാം….

മലയാളത്തിലെ മുഖ്യധാരാമാധ്യമം പി.പരമേശ്വരനായി മാറ്റിവച്ചിരിക്കുന്ന ഇടം ഞെട്ടിക്കുന്നതാണ്….

അതിലൂടെ RSS എന്ന വർഗീയ പ്രസ്ഥാനത്തെ, തീവ്രവാദ പ്രസ്ഥാനത്തെയാണ് പുകഴ്ത്തുന്നത്….

മഹാത്മജിയുടെ ഘാതകരെ, ഇന്ത്യയെ മതരാഷ്ട്രമാക്കാൻ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന പ്രസ്ഥാനത്തെ കേരളത്തിൽ നിന്ന് അകറ്റി നിർത്താൻ കോൺഗ്രസും മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിക്കുമ്പോൾ അവർക്ക് ഇങ്ങനെ പിൻവാതിൽ പ്രവേശനത്തിന് സഹായിക്കുന്നത് ശരിയാണോയെന്ന് പത്രാധിപർ ചിന്തിക്കണം…..

കേരളത്തിലെ ന്യൂനപക്ഷങ്ങളോടും മതനിരപേക്ഷ പ്രസ്ഥാനങ്ങളോടുമുള്ള വഞ്ചനയാണിതെന്ന് പറയാതെ വയ്യ.