Monday, December 4, 2023
-Advertisements-
KERALA NEWSപരാതിക്കാരനെ മകളുടെ മുൻപിൽ വച്ച് അധിക്ഷേപിച്ച പോലീസുകാരന്റെ തൊപ്പി തെറിച്ചു

പരാതിക്കാരനെ മകളുടെ മുൻപിൽ വച്ച് അധിക്ഷേപിച്ച പോലീസുകാരന്റെ തൊപ്പി തെറിച്ചു

chanakya news
-Advertisements-

തിരുവനന്തപുരം: പരാതി നൽകാനായി പോലീസ് സ്റ്റേഷനിലെത്തിയ പിതാവിനെ മകളുടെ മുൻപിൽ വച്ച് അധിക്ഷേപിച്ച സംഭവത്തിൽ എഎസ്ഐ ഗോപകുമാറിനെ സസ്‌പെൻഡ് ചെയ്തു. പരാതി നൽകാനെത്തിയ ആളെ അധിക്ഷേപിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇയാളെ താൽക്കാലികമായി സ്ഥലം മാറ്റിയിരുന്നു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് റേഞ്ച് ഡിഐജി കുമാർ ഗുരുഡിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗോപകുമാറിനെ സസ്‌പെൻഡ് ചെയ്തത്.

-Advertisements-