പരാതി പിൻവലിച്ചില്ലെങ്കിൽ നിന്റെ പെങ്ങളുടെ നഗ്ന്ന ദൃശ്യങ്ങൾ നാട്ടുകാർ കാണും ; പീഡനത്തിന് ഇരയായ പെൺകുട്ടിയെയും സഹോദരനെയും മോൻസൺ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്

കൊച്ചി : പീഡനത്തിന് ഇരയായ പെൺകുട്ടിയെ നഗ്ന്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ കേസിലും പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ പ്രതിയായിരുന്നതായി റിപ്പോർട്ട്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ നഗ്ന്ന ചിത്രങ്ങൾ പെൺകുട്ടിയെ കാണിച്ച് പീഡന പരാതി പിൻവലിച്ചില്ലെങ്കിൽ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ നഗ്ന്ന ചിത്രങ്ങൾ കൈവശം വെയ്ക്കുകയും. അതുപയോഗിച്ച് പെൺകുട്ടിയെയും പെൺകുട്ടിയുടെ സഹോദരനെയും ഭീഷണിപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് മോൻസൺ. കേസുമായി ബന്ധപ്പെട്ട് മുൻ‌കൂർ ജാമ്യാപേക്ഷയ്ക്ക് മോൻസൺ ശ്രമിച്ചിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.

ജാമ്യം ലഭിക്കാത്ത മോൻസൺ നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ നഗ്‌ന ദൃശ്യങ്ങൾ പെൺകുട്ടിയുടെ സഹോദരനെയും,സുഹൃത്തിനെയും മോൻസൺ കാണിച്ചിരുന്നു. പരാതി പിൻവലിച്ചില്ലെങ്കിൽ നിന്റെ പെങ്ങളുടെ നഗ്ന്ന ദൃശ്യങ്ങൾ നാട്ടുകാർ കാണും എന്ന് പറഞ്ഞാണ് ഭീഷണി മുഴക്കിയത്. ഭീഷണിക്ക് വഴങ്ങാതായതോടെ ഗുണ്ടകളെ വീട്ടിലേക്ക് അയച്ചതായും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.

  വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ തൃശൂർ സ്വദേശികൾ അറസ്റ്റിൽ

പോലീസുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന മോൻസൺ നു പെൺകുട്ടി പോലീസിൽ നൽകിയ പരാതികൾ പോലും ലഭിച്ചിരുന്നു. മോൻസൺ ന്റെ ബിസിനസ് പാർട്ണർ ആയ യുവാവിനെതിരെയാണ് പീഡന പരാതി ഉയർന്നത് ഇയാളെ രക്ഷിക്കാൻ വേണ്ടിയാണ് മോൻസൺ ശ്രമം നടത്തിയത്.

Latest news
POPPULAR NEWS