ബാംഗ്ലൂർ: കർണ്ണാടകയിലെ ദണ്ടേലിയിലെ പാട്ടീൽ ഹോസ്പിറ്റലിൽ ചികിത്സ തേടിയെത്തിയ ഒരു കുരങ്ങിന്റർ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. കൈയിൽ ഉണ്ടായ പരിക്കുമായാണ് കുരങ്ങൻ ഹോസ്പിറ്റലിൽ എത്തിയത്. ഏറ്റവും ശ്രദ്ധേയമായ കാര്യമെന്ന് പറഞ്ഞാൽ അവൻ നേരെ ആളുകൾക്കിടയിലൂടെ ഡോക്ടറുടെ അടുത്തെത്തി എന്നുള്ള കാര്യമാണ്. തുടർന്ന് ഡോക്ടർ കുരങ്ങിന്റെ മുറിവ് മരുന്ന് വെച്ച് ഡ്രസ്സ് ചെയ്ത് വിടുകയും ചെയ്തു. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് നിരവധി ആളുകളാണ് ഹോസ്പിറ്റലിനും ഹോസ്പിറ്റൽ ജീവനക്കാർക്കും അഭിനന്ദനങ്ങൾ നേർന്നത്. സംഭവത്തിന്റെ വീഡിയോ നിരവധി ആളുകൾ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.