പരിപാടി ഏൽപ്പിച്ചയാൾ വെള്ളമടിച്ച് ഓഫ് ആയി അവസാനം കണ്ടം വഴി ഓടേണ്ടി വന്നിട്ടുണ്ടെന്ന് പിഷാരടി

മലയാള സിനിമ മിമിക്രി രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് രമേശ്‌ പിഷാരടി. വർഷങ്ങളായി മിമിക്രി കലാരംഗത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ പിഷാരടി മികച്ച ഒരു അവതാരകൻ കൂടിയാണ്. ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഷോയിൽ കൂടി ഒരുപാട് ആരാധകരെയും പിഷാരടി സ്വന്തമാക്കിയിട്ടുണ്ട്.

തന്റെ ജീവിതത്തിൽ ഉണ്ടായ ചില കാര്യങ്ങൾ ഇപ്പോൾ പ്രേക്ഷകരുമായി പങ്ക് വെയ്ക്കുകയാണ് പിഷാരടി. ചെറിയ കാര്യങ്ങൾക്ക് പോലും തനിക്ക് വിഷമം വരുമെന്നും സിനിമയിൽ സെന്റി സീനുകൾ കാണുമ്പോൾ ഇപ്പോളും കരയാറുണ്ടെന്നും അത് ആരോടെങ്കിലും പങ്ക് വെക്കുമ്പോളും വിഷമം വരാറുണ്ടെന്നും പിഷാരടി പറയുന്നു.

ഒരിക്കൽ സിനിമയിൽ ഒകെ വരുന്നതിന് മുൻപ് ഡോക്ടർമാർ നടത്തിയ ഒരു പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചിരിക്കുന്നുവെന്നും ഹൌസ് ബോട്ടായത് കൊണ്ട് ഉച്ചക്ക് ഒരു മണിക്ക് ഉള്ള പരിപാടിക്ക് ഒമ്പത് മണിക്ക് തന്നെ ചെല്ലേണ്ടി വന്നുവെന്നും. ഡോക്ടർമാരും കുടുംബവും ഒകെ ബോട്ടിന്റെ അകത്ത് പരിപാടി നടത്തിയപ്പോൾ ഷോ സമയമാകുന്നത് വരെ ബോട്ട് ഡ്രൈവറിന്റെ അടുത്ത് പോയി സമയം ചിലവിട്ടെന്നും പിഷാരടി പറയുന്നു.

പക്ഷേ ഒരു മണി കഴിഞ്ഞിട്ടും തന്നെ വിളിക്കാത്തതിൽ കാര്യം അന്വേഷിച്ചു അങ്ങോട്ട് ചെന്നുവെന്നും, പരിപാടിക്ക് വിളിച്ചയാളെ കാണാത്തത് കൊണ്ട് വേറെ ഒരാളോട് പരിപാടി ഏല്പിച്ചയാൾ എന്തിയെ എന്ന് ചോദിച്ചപ്പോൾ വെള്ളം അടിച്ചു ഓഫായി കിടക്കുന്ന കാഴ്ചയാണ് താൻ കണ്ടതെന്നും പിന്നീട് പരിപാടി അവതരിപ്പിക്കാൻ പറഞ്ഞു ഒരു ചെറിയ ബാറ്ററി സ്‌പീക്കർ അവിടെ നിന്നയാൾ തന്നത് വാങ്ങി പരിപാടി തുടങ്ങി.

  വിവാഹ ബന്ധം പിരിഞ്ഞതിൽ തനിക്കൊരു വിഷമവുമില്ല കൂടെ ആരുമില്ലെങ്കിലും മുന്നോട്ട് പോകും ; സീരിയൽ താരം മേഘ്‌ന

എന്നാൽ പരിപാടി ചെയ്തതിന്റെ സൗണ്ട് ഒന്നും കേൾക്കാൻ പോലും കഴിയാത്ത തരത്തിൽ ഉള്ള
സ്‌പീക്കറായിരുന്നു അതിന് പിന്നാലെ ഷോ കണ്ട് നിന്ന ഒരു സ്ത്രീ പരിപാടി ബോറാണ് വേറെ എന്തെകിലും പറഞ്ഞു ഇരിക്കാം എന്ന് ബാക്കി ഉള്ളവരോട് ആവിശ്യപെടുകയും ചെയ്തു.

ഷോ ഇടക്ക് വെച്ച് നിർത്തേണ്ടി വന്നത് ഓർത്ത് വിഷമിച്ചു ഡ്രൈവറിന്റെ അടുത്ത് പോയി ഇരിക്കേണ്ടി വന്നുവെന്നും ചോർ പോലും കഴിക്കാൻ കിട്ടാത്ത വല്ലാത്ത അവസ്ഥ ഇപ്പോളും ഓർമയിലുണ്ടെന്നും പിഷാരടി പറയുന്നു. ബോട്ട് കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു തുരത്തിനോട് ചേർത്ത് നിർത്തിയെന്നും നിർത്തിയ ഉടനെ അവിടെ കണ്ട തോട്ടം വഴി ഓടി കണ്ട ബസിൽ എല്ലാം കയറി വൈകുനേരം എങ്ങെയൊക്കെയോ വീട് എത്തിയെന്നും പിഷാരടി പറയുന്നു. പരിപാടിക്ക് വിളിച്ചയാൾ പിന്നീട് ഒരിക്കൽ പോലും വിളിച്ചില്ലന്നും താൻ എവിടെയാണ് എന്ന് അന്വേഷിക്കുക കൂടെ ചെയ്തില്ലെന്നും രമേശ്‌ പിഷാരടി കൂടിചേർത്തു.

Latest news
POPPULAR NEWS