പരോളിൽ ഇറങ്ങിയത് ആഘോഷിക്കുന്നതിനിടയിൽ രണ്ട് പേരെ വെടിവച്ച് കൊ-ലപ്പെടുത്തി

ഡൽഹി: ജയിലിൽ നിന്നും പരോളിലിറങ്ങിയതിനെ തുടർന്ന് ആഘോഷം നടത്തുന്നതിനിടയിൽ രണ്ടു പേരെ വെടിവച്ച് കൊ-ലപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ഡൽഹി മെഹ്റൗലിയിലാണ് സംഭവം നടന്നത്. ഗീതാകോളനി സ്വദേശികളായ അബ്ദുൾ അലി, സഞ്ജയ് എന്നിവരെയാണ് വെടിവെച്ച് കൊ-ലപ്പെടുത്തിയത്. ജയിലിൽ നിന്നും പരോളിലിറങ്ങിയവരിൽ ഒരാളുടെ വകയായിട്ട് പാർട്ടി ആഘോഷം നടത്തുന്നതിനായി സ്ഥലത്ത് ആറംഗസംഘം ഒത്തുകൂടിയിരുന്നു.

  പണി പാളി ; ഇരട്ട സഹോദരിമാരെ വിവാഹം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു

മദ്യപാനത്തിനിടയിൽ രണ്ട് പേരെ വെടിവെച്ച് കൊ-ല്ലുകയും ബാക്കിയുള്ള നാലുപേർ സ്ഥലത്തുനിന്നും രക്ഷപ്പെടുകയുമായിരുന്നു. വെടിയേറ്റ അബ്ദുൽ അലി സംഭവസ്ഥലത്ത് വെച്ച് തന്നെ മര-ണപ്പെടുകയും പരിക്കേറ്റ സഞ്ജയ്യെ പോലീസ് സ്ഥലത്തെത്തി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പിന്നീട് മര-ണം സംഭവിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിപിൻ ബില്യൺ, സതീന്ദർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Latest news
POPPULAR NEWS