പറയാനുള്ളത് തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ പറയുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

തിരുവനന്തപുരം : പറയാനുള്ളത് പാർട്ടിയിൽ പറയുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കെഎസ്എഫ്ഇ യിൽ നടന്ന റൈഡുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കുള്ള മറുപടി പാർട്ടിയിൽ പറയുമെന്ന് തഥാനകാര്യ മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

തിരഞ്ഞെടുപ്പിന് മുൻപ് ഒന്നും പറയുന്നില്ലെന്നും തിരഞ്ഞെടുപ്പ് കഴിയട്ടെയെന്നും തെരെഞ്ഞെടുപ്പ് കാലത്ത് വിവാദം പാടില്ലാ എന്നത് ശരിയായ നിലപാടാണെന്നും തോമസ് ഐസക്ക് പറഞ്ഞു. പാർട്ടിയിൽ നിന്നും നേരിട്ടത് വിമർശനമാണോ ശാസനയാണോ എന്ന ചോദ്യത്തിന് മാധ്യമങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Also Read  വിഴിഞ്ഞം സംഘർഷം ; കേന്ദ്രസേന വരുന്നത് ഭരണകൂട പരാജയത്തിന്റെ തെളിവെന്ന് ഫാദർ യൂജിൻ പെരേര