പറയാൻ പറ്റാത്തിടത്ത് ടാറ്റു അടിക്കാനും പുറത്ത് പറയാൻ പറ്റാത്ത പല കാര്യങ്ങൾക്കും സുഹൈൽ അവളെ നിർബന്ധിച്ചിരുന്നു ; മൊഫിയയുടെ സഹപാഠിയുടെ വെളിപ്പെടുത്തൽ

ആലുവ : ഗാർഹികപീഡന പരാതി നൽകിയതിന് പിന്നാലെ ജീവനൊടുക്കിയ എൽഎൽബി വിദ്യാർത്ഥിനി മൊഫിയ പർവീൻ ഭർതൃ വീട്ടിൽ നേരിട്ടത് കൊടിയ പീഡനങ്ങളാണെന്ന് സഹപാഠിയുടെ വെളിപ്പെടുത്തൽ. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് സുഹൈലും കുടുംബവും ശാരീരികമായും മാനസികമായും മൊഫിയയെ പീഡിപ്പിച്ചതയാണ് സഹപാഠിയുടെ വെളിപ്പെടുത്തൽ.

വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഗൾഫിൽ ജോലിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടന്നത് എന്നാൽ പിന്നീട് ഗൾഫിലെ ജോലിയുടെ കാര്യം തിരക്കിയപ്പോൾ ജോലി ഉപേക്ഷിച്ചു എന്നാണ് സുഹൈൽ പറഞ്ഞത്. സിനിമ മോഹമാണെന്നും തിരക്കഥ എഴുതി ജീവിക്കാനാണ് തീരുമാനമെന്നും സുഹൈൽ പറഞ്ഞു. മൊഫിയ ആ തീരുമാനത്തെ പിന്തുണച്ചതായും മൊഫിയ പറഞ്ഞതായി സഹപാഠി വ്യക്തമാക്കി.

  കാറിൽ ചാരി നിന്നെന്ന് ആരോപിച്ച് രാജസ്ഥാനി ബാലനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിലെ പ്രതി മുഹമ്മദ് ശിഹ്ഷാദിന് ജാമ്യം

അതേസമയം സുഹൈൽ ഒരു ജോലിക്കും പോകാൻ തയാറായിരുന്നില്ല. മൊബൈലിൽ ഫോണിൽ സമയം ചിലവഴിക്കുക മാത്രമാണ് ചെയ്തിരുന്നത് മൊഫിയയുടെ കാര്യങ്ങൾ ഒന്നും തിരക്കിയിരുന്നില്ല. ഇത് ചോദ്യം ചെയ്തതോടെയാണ് സുഹൈലും മൊഫിയയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായത്. ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിന് പുറമെ മൊഫിയയുടെ ശരീരത്തിൽ ടാറ്റു അടിക്കാൻ സുഹൈൽ നിർബന്ധിച്ചിരുന്നു പുറത്ത് പറയാൻ പറ്റാത്ത സ്ഥലത്താണ് ടാറ്റു അടിക്കണമെന്ന് സുഹൈൽ ആവശ്യപെട്ടത്. എന്നാൽ മൊഫിയ അതിന് തയ്യാറായിരുന്നില്ല. പുറത്ത് പറയാൻ പറ്റാത്ത പല കാര്യങ്ങൾക്കും സുഹൈൽ നിർബന്ധിച്ചതായും മൊഫിയ പറഞ്ഞിട്ടുണ്ടെന്ന് സഹപാഠി പറയുന്നു.

Latest news
POPPULAR NEWS