പറവൂർ പെൺ വാണിഭ കേസിൽ പ്രതിയാണെന്ന് പത്ര വാർത്ത വന്നപ്പോൾ കൂടെ നിന്നത് ഭാര്യ മാത്രമാണെന്ന് സുരാജ് വെഞ്ഞാറമൂട്

മലയാള സിനിമയിൽ ഹാസ്യ വേഷം ചെയ്തു എക്കാലത്തും പ്രേക്ഷകരെ ചിരിപ്പിക്കുന്ന കൂട്ടത്തിൽ മുൻ പന്തിയിൽ നിൽക്കുന്ന താരമാണ് സൂരാജ് വെഞ്ഞാറമൂട്. തന്റെതായ ഭാഷ ശൈലികൾ കൊണ്ട് മിമിക്രി രംഗത്ത് നിന്നും സിനിമയിൽ എത്തിയ താരം പിന്നീട് കോമഡി റോളുകൾ വിട്ട് നായക വേഷങ്ങളും, ഗൗരവ വേഷങ്ങളും ചെയ്ത് സിനിമയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ്.

സിനിമയിൽ വന്ന ശേഷം സൂരാജിന്റെ
പേരിൽ ഒരുപാട് വിവാദങ്ങൾ ഉണ്ടായിരിന്നു അതിനെ പറ്റി താരം മനസ്സ് തുറന്ന ഒരു ഇന്റർവ്യൂ വീണ്ടും വൈറലാവുകയാണ്. പറവൂർ പെണ്ണ് വാണിഭമായി ബന്ധപ്പെട്ട് ഒരുപാട് ആരോപണങ്ങളും വ്യാജ വാർത്തകളും തനിക്ക് ഉണ്ടായിട്ടുണ്ടെന്നും അതിന്റെ പേരിൽ മനസ്സ് വേദനിച്ചിട്ടുണ്ടെന്നും സൂരാജ് പറയുന്നു.

വൈകുനേരങ്ങളിൽ ഇറങ്ങുന്ന പത്രങ്ങളിൽ സിനിമയിൽ എത്തിയ പുതിയ കോമഡി താരവും വാണിഭ കേസിൽ പ്രതി ചേർത്തു, അറസ്റ്റ് ചെയ്തു തുടങ്ങിയ വാർത്തകൾ വന്നപ്പോൾ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരും അമ്മയിലെ ചില സഹ പ്രവർത്തകർ പോലും തന്നെ സംശയിച്ചത് വളരെ വിഷമം ഉണ്ടായെന്നും സൂരാജ് പറയുന്നു.

  സിനിമയിൽ എത്തിയില്ലായിരുന്നുവെങ്കിൽ ഞാൻ ഒരു കല്യാണമൊക്കെ കഴിച്ചു രണ്ടു മൂന്നു കുട്ടികളുടെ അമ്മയായി കുടുംബവുമായി ഒതുങ്ങി കഴിയുമായിരുന്നു

പോലീസ് സ്റ്റേഷനിൽ നേരിട്ട് ചെന്നപ്പോൾ സൂരാജിന് ഇതിൽ ഒരു ബന്ധവുമില്ലെന്നും ഏതോ ഒരു ഷൂട്ടിംഗ് സൈറ്റിൽ വെച്ച് പെണ്ണ് കുട്ടി ഒപ്പം നിന്ന് എടുത്ത ഫോട്ടോ മാത്രമേ ഉള്ളുവെന്ന് എസ്‌ഐയും പറഞ്ഞു, പെണ്ണ് കുട്ടി സൂരാജിന് ബന്ധമില്ലെന്നും പറഞ്ഞു എന്നിട്ടും ചിലർ നിരന്തരം തനിക്ക് എതിരായി വാർത്തകൾ പ്രചരിപ്പിച്ചുവെന്നും സൂരാജ് ഇന്റർവ്യൂവിൽ പറയുന്നു.

ഷൂട്ടിംഗ് സൈറ്റിൽ എപ്പോളോ വന്നപ്പോൾ ഒരുമിച്ച് എടുത്ത ഫോട്ടോ മാത്രം വെച്ചാണ് ചിലർ തനിക്ക് നേരെ അപവാദം പ്രചരിപ്പിച്ചത്. ആ കാര്യങ്ങൾ മറക്കാൻ ശ്രമിക്കുകയാണെന്നും അങ്ങനെ ഒരു സന്ദർഭം വന്നപ്പോൾ തനിക്ക് പിന്തുണയായി ഭാര്യ എപ്പോളും കൂടെയുണ്ടായിരുന്നു എന്നും സൂരാജ് പറയുന്നു.

Latest news
POPPULAR NEWS