പറശിനിക്കടവ് മുത്തപ്പനെ മൈ*** എന്ന് വിളിച്ച് അവഹേളിച്ച് സിപിഎം പ്രവർത്തകൻ

കണ്ണൂർ: ഹൈന്ദവ വിശ്വാസികളുടെ ആരാധനാ മൂർത്തിയായ പറശിനിക്കടവ് മുത്തപ്പനെ അപമാനിച്ചുകൊണ്ട് സിപിഎം പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ വിവാദത്തിൽ. ഷിന്റു കോട്ടയി എന്ന സിപിഎം പ്രവർത്തകനാണ് ഫേസ്ബുക്കിലൂടെ പറശിനി മുത്തപ്പനെ അപമാനിച്ച് വീഡിയോ പോസ്റ്റ്‌ ചെയ്തത്. കണ്ണൂർക്കാരുടെ സ്വന്തം മൈ*** ദൈവം മുത്തപ്പൻ, ആരും ചിരിക്കരുത് എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ്‌ ചെയ്തത്. സംഭവത്തിൽ ആളുകൾ പ്രതിഷേധവുമായി എത്തിയതോടെ തലക്കെട്ട് തിരുത്തുകയായിരുന്നു.

  കോവിഡ് 19: രോഗിക്കെതിരെ പോലീസ് കേസെടുത്തു

കണ്ണൂരുകാർ ഉൾപ്പെടെയുള്ളവരുടെ കൺകണ്ട ദൈവമാണ് പറശിനിക്കടവ് മുത്തപ്പൻ, ആ മുത്തപ്പനെയാണ് സിപിഎം പ്രവർത്തകൻ തെറി വിളിച്ച് അപമാനിച്ചത്. മുത്തപ്പനെ അപമാനിക്കുന്നത് ഇവിടുത്തെ സാധാരണ ജനങ്ങളെയും തെയ്യംകെട്ട് കലാകാരകന്മാരെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ആളുകൾ പറയുന്നു. ഇയാൾ നേരത്തേയും ഹിന്ദു ദൈവങ്ങളെ അപമാനിച്ചതായും പറയുന്നു.

Latest news
POPPULAR NEWS