പലർക്കും താൻ ഒന്നിനും കൊള്ളാത്തവളായിരുന്നു, ഈ കാണുന്നതെല്ലാം താൻ സ്വയം വളർത്തി എടുത്തതാണ് ; പേർളി മാണി പറയുന്നു

ടെലിവിഷൻ പരിപാടികളിൽ അവതാരകയായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് പേളി മാണി. മഴവിൽ മനോരമയിലെ ഡി 4 ഡാൻസ് എന്ന പരിപാടിയിൽ അവതരികയായി എത്തിയ താരം പിന്നീട് ചലച്ചിത്ര മേഖലയിലേക്ക് ചേക്കേറുകയായിരുന്നു. ടെലിവിഷൻ അവതാരികയായി എത്തിയ താരം നിരവധി സിനിമകളിലും അഭിനയിച്ചു. പേർളി മാണി അവതരിപ്പിച്ച ടെലിവിഷൻ പരിപാടികളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. തമാശ രൂപേണയുള്ള അവതരണമാണ് പ്രേക്ഷക മനസ് കീഴടക്കാൻ പേർളിയെ സഹായിച്ചത്.
perly mani
പ്രേതം, ദി ലാസ്റ്റ് സപ്പർ, നീലാകാശം പച്ചകടൽ ചുവന്ന ഭൂമി എന്നി ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. മലയാളത്തിന് പുറമെ ബോളിവുഡ് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് സജീവമായ താരം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ജനകീയ പരിപാടിയായ ബിഗ് ബോസ് സീസൺ ഒന്നിലും പങ്കെടുത്തിരുന്നു. ബിഗ്‌ബോസ് വീട്ടിൽ നൂറു ദിവസം പിന്നിടാനും താരത്തിന് സാധിച്ചു. ബിഗ്‌ബോസ് താരത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ബിഗ്‌ബോസിലൂടെ സിനിമ സീരിയൽ താരമായ ശ്രിനിഷ് അരവിന്തുമായി പ്രണയത്തിലയ താരം 2019 ൽ വിവാഹിതയാവുകയും തുടർന്ന് മിനിസ്‌ക്രിനിൽ നിന്നും മാറി നിൽക്കുകയും യുട്യൂബിൽ വ്‌ളോഗിംഗ് ചെയ്യുകയാണ് താരമിപ്പോൾ.

  വെള്ളിമൂങ്ങയിൽ താൻ അവതരിപ്പിക്കാൻ ശ്രമിച്ചത് സിപിഎം നേതാവ് എംബി രാജേഷിനെ ; തുറന്ന് പറഞ്ഞ് ടിനി ടോം

ഈ അടുത്ത കാലത്താണ് താരം അമ്മയായത്. തന്റെ കുടുംബത്തെ കുറിച്ചും കുഞ്ഞിന്റെ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ തരാം ഇൻസ്റ്റാഗ്രാമിലൂടെ കുറിച്ച മറ്റൊരു കുറിപ്പാണ് ഇപ്പോൾ വയറലായി മാറുന്നത്. കഴിഞ്ഞ ദിവസം എസ്എസ് എൽ സി പരിക്ഷ ഫലം വന്നതിനെ തുടർന്ന് താരത്തിന്റെ പത്താം ക്ലസ്സ് റിസൾട്ട്‌ വന്നപോൾ നടന്ന ഒരു സംഭവത്തെ കുറിച്ച ആരാധകരുമായി പെങ്കുവെച്ചിരിക്കുകയാണ് താരം.
perly
താൻ പത്താം ക്ലാസ്സിൽ ജസ്റ്റ് പാസ്സായിരുന്നുവെന്നും അന്ന് താൻ ഒന്നിനും കൊള്ളാത്തവൾ ആണെന്ന് പലരും പറഞ്ഞിരുന്നതായും പലരും തന്നെ വിമര്ശിച്ചിട്ടുണ്ടെന്നും താരം പറയുന്നു. അന്നൊന്നും താൻ അതിനെ കുറിച്ച് മൈൻഡ് ചെയ്തില്ല ഈ കാണുന്ന തന്നിലെ കഴിവുകൾ സ്വയം വളർത്തിയെടുക്കുകയായിരുന്നുവെന്നും പേർളി പറയുന്നു. ഇപ്പോഴത്തെ ഈ റിസൾട്ടിൽ താൻ അഭിമാനിക്കുന്നെന്നും എല്ലാവർക്കും ആശംസ നേരുന്നെന്നും താരം പറഞ്ഞു.

Latest news
POPPULAR NEWS