പല അവസരങ്ങളിലും കഴിവ് തെളിയിച്ചിട്ടുള്ള നടിമാർക്ക് ഇപ്പോൾ അവസരം കിട്ടുന്നില്ല ; മാറ്റി നിർത്തുന്നതിന്റെ കാരണം ചോദിച്ചു രമ്യ നമ്പീശൻ

മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് രമ്യ നമ്പീശൻ. മികച്ച അഭിനയ വേഷങ്ങളും ടെലിവിഷൻ ഷോ അവതാരിക, ഗായിക തുടങ്ങിയ മേഖലകളിൽ ചുരുങ്ങിയ കാലം കൊണ്ടാണ് താരം തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചത്. 2000 ൽ ഇറങ്ങിയ സായാഹ്നം എന്ന സിനിമയാണ് താരത്തിനെ വെള്ളിത്തിരയിൽ എത്തിച്ചത്.

ചുരുങ്ങിയ കാലം കൊണ്ട് തമിഴ്, കന്നട, തെലുങ്ക് തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലും താരം നായികയായി എത്തി. സിനിമയിൽ ഉടനീളം ഒരുപാട് വിമർശങ്ങൾ നേരിട്ട താരം കൂടിയാണ് രമ്യ നമ്പീശൻ. തന്റേതായ അഭിപ്രായങ്ങൾ എന്നും തുറന്ന് പറയുന്ന ആള് കൂടിയാണ് രമ്യ.

രമ്യ നമ്പീശൻ നടത്തിയ ഒരു തുറന്ന് പറച്ചിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. കഴിവ് തെളിയിച്ച നടിമാർ ഉണ്ടായിട്ടും ഇപ്പോൾ അവസരം ലഭിക്കുന്നില്ലന്നും തന്നെ മലയാള സിനിമ തഴയുകയാണ് എന്നുമാണ് വെളിപ്പെടുത്തൽ. അഞ്ചാം പാതിരയാണ് രമ്യയുടെ അവസാന ചിത്രം.

മലയാള സിനിമ പോലെയല്ല തമിഴ് സിനിമ ലോകമെന്നും അവിടെ അഭിനയിക്കുന്നവരെ മാറ്റി നിർത്താറില്ലന്നും തമിഴ് സിനിമയിൽ അഭിനയിച്ചിട്ട് ഉള്ളത് കൊണ്ട് മാറി നിൽക്കേണ്ടി വന്നിട്ടില്ല എന്നാൽ ആരെയും കുറ്റം പറയാനില്ലെന്നും രമ്യ പറയുന്നു.

പുതിയതായി ഇറങ്ങാൻ ഇരിക്കുന്ന സിനിമകളിൽ എല്ലാം പുതുമുഖ നായികമാരാണ് നിരവധി ഓഫറുകൾ മറ്റ് ഭാഷകളിൽ നിന്നും വരുന്നുണ്ടെങ്കിലും മലയാളത്തിൽ അത് ലഭിക്കുന്നില്ലനും രമ്യ പറയുന്നു. ഒരുപാട് നടിമാർ അവസരം ഇല്ലാതെ മാറി നിൽക്കുകയാണ് എന്നും രമ്യ കൂട്ടിച്ചേർത്തു. പുതുമുഖ നടിമാർ കിട്ടുന്ന പ്രതിഫലം വാങ്ങി മിണ്ടാതെ പോകുമെന്നും അവർ പ്രതിഫലത്തിന് ഡിമാൻഡ് കൊടുകുന്നില്ലന്ന് ഉറപ്പാണ് എന്നും രമ്യ പറയുന്നു.