പല ജോലിയും ചെയ്തു അവസാനം സീരിയൽ നടാനായി ഇനി വാടക വീട് മാറി സ്വന്തം വീട് വെയ്ക്കണം ; ഷാനവാസ് പറയുന്നു

സീത എന്ന ടെലിവിഷൻ പരമ്പരയിൽ കൂടി പ്രേക്ഷക ലക്ഷങ്ങളുടെ ഇടയിൽ ചേക്കേറിയ നടനാണ് ഷാനവാസ്‌. സീത സീരിയലിൽ സ്വാസികയുടെ ജോഡിയായിരുന്നു ഷാനവാസ്‌. ഒരുപാട് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ സീരിയലിൽ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയ അഭിനയം കാഴ്ച്ചവെച്ച താരമാണ് ഷാനവാസ്‌. സീത എന്ന സീരിയലിൽ അഭിനയിക്കുന്നതിന് മുൻപ് കുങ്കുമപ്പൂവ്‌ എന്ന പരമ്പരയിൽ കൂടിയാണ് താരം അഭിനയ ജീവിതം തുടങ്ങുന്നത്.

എന്നാൽ സീരിയലിലെ പോലെ സന്തോഷമകരമല്ല താരത്തിന്റെ ജീവിതം. സ്കൂൾ പഠനത്തിന് ശേഷം കൂടുതൽ പഠിക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ പിന്നീട് പല പണികൾ ചെയ്യേണ്ടി വന്ന താരം സീരിയലിൽ എത്തുന്നതിന് മുൻപ് പെയിന്റിംഗ്, കൂലിപ്പണി, കൺസ്ട്രക്ഷൻ വർക്കുകൾ തുടങ്ങിയ മേഖലയിരുന്നു ജോലി. പിന്നീട് ഇ കാലയളവിൽ ജോലിക്ക് ഒപ്പമാണ് ഷാനവാസ്‌ ഡിഗ്രി പഠനവും പൂത്തിയാക്കിയത്.

ഒരുപാട് നാളത്തെ അഭിനയ മോഹത്തിന് ഇടക്ക് പല തവണ പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും താരം പറയുന്നു. തപാൽ മാർഗം പഠിക്കാൻ പോയി പറ്റിക്കപെട്ട താരം പിന്നീട് ഒരുപാട് അവസരങ്ങൾ ചോദിച്ചു നടന്ന ശേഷമാണ് കുങ്കുമപ്പൂവ്‌ എന്ന സീരിയലിൽ വില്ലൻ വേഷം ലഭിച്ചത്. കുറച്ചു നാൾ മാത്രമുള്ള വേഷം പിന്നീട് തന്റെ അഭിനയം കണ്ട് കഥ കൂട്ടിച്ചേർക്കുകയിരുന്നുവെന്ന് താരം പറയുന്നു.

  വർഗീയ പ്രചാരണങ്ങൾക്ക് പുല്ല് വില ; നവീന്‍ റസാക്കും ജാനകി ഓംകുമാറും പുതിയ ഡാൻസ് വീഡിയോയുമായി രംഗത്ത്

പിന്നീട് 50 എപ്പിസോഡിൽ നിന്നും 950 എപ്പിസോഡ് വരെ അഭിനയിക്കാൻ അവസരം ലഭിച്ചെന്നും അതിന് ശേഷം സീത സീരിയൽ പ്രേക്ഷകർ ഏറ്റെടുത്തെന്നും ഷാനവാസ്‌ പറയുന്നു. അമ്മയും ഭാര്യയും മക്കളും അടങ്ങുന്ന തന്റെ കുടുംബം ഇപ്പോൾ ഒരു വാടക വീട്ടിലാണെന്നും, പഴയ വീട് ഓട് മേഞ്ഞതായിരുന്നു അതിൽ കാല പഴക്കം മൂലമുള്ള പൊടികൾ കിഡ്നി പേഷ്യന്റായ അമ്മക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നതിനാൽ അവിടെ നിന്നും വാടക വീട്ടിലേക്ക് മാറേണ്ടി വന്നെന്നും പഴയ വീട് പൊളിച്ച ശേഷം പുതിക്കി പണിയാനുള്ള ഒരുക്കത്തിലാണെന്നും താരം പറയുന്നു. അച്ഛന്റെ മരണ ശേഷം തങ്ങളെ വളർത്താൻ അമ്മ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ടെന്നും, ഇനി അമ്മയ്ക്ക് സൗകര്യമുള്ള ഒരു മുറി ഒരുക്കി കൊടുക്കുക എന്നതാണ് തന്റെ വലിയ ആഗ്രഹമെന്നും അതിന്റെ ഇടയിൽ കൊറോണ വില്ലനായി വന്നെങ്കിലും പണി മുടങ്ങിയ വീട് ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയുമെന്നും താരം പറയുന്നു.

Latest news
POPPULAR NEWS