പല പെൺകുട്ടികളും ചെയ്യാൻ മടിക്കുന്നത് താൻ ചെയ്തിട്ടുണ്ട് തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

അവതരണ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത് വർഷങ്ങളായി മലയാളികൾക്ക് പരിചയമുള്ള താരമാണ് രഞ്ജിനി ഹരിദാസ്. ബിഗ്‌ബോസ് സീസൺ വണ്ണിൽ കൂടി തന്റെ നിലപാടുകൾ പ്രേക്ഷകരോട് തുറന്ന് പറഞ്ഞും താരം ശ്രദ്ധനേടിയിട്ടുണ്ട്. ബോൾഡ് ചാരക്റ്റർ കൂടിയായ രഞ്ജിനി പലപ്പോഴും പല വിവാദങ്ങളിലും ചെന്ന് ചാടിയിട്ടുമുണ്ട്.

നിലപാടുകൾ തുറന്ന് പറയുന്നതിൽ ഒരു മടിയും കാണിക്കാത്ത രഞ്ജിനിയ്ക്ക് അഹങ്കാരി എന്ന പട്ടവും ചിലർ ചാർത്തി കൊടുത്തിട്ടുണ്ട്. അമൃത ടീവി സംപ്രേഷണം ചെയ്യുന്ന അനീസ് കിച്ചണിൽ താരം എത്തിയപ്പോൾ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ചെറുപ്പത്തിൽ തന്നെ താനായിട്ട് ജീവിക്കാൻ ഒരു ബുദ്ധിമുട്ടും തനിക്ക് തോന്നിയിട്ടില്ലനും ഏഴ് വയസ്സ് മാത്രമുള്ളപ്പോൾ തന്നെ അച്ഛൻ മരിച്ചെന്നും രഞ്ജിനി പറയുന്നു.

അമ്മ അമ്മയുടെ കാര്യം നോക്കുമ്പോൾ തന്റെ കാര്യങ്ങൾ എല്ലാം താൻ തന്നെ ചെയ്തിട്ടുണ്ടെന്നും അമ്മുമ്മയെയും അപ്പുപ്പനെയും അമ്മയാണ്‌ ആ സമയങ്ങളിൽ നോക്കിയതെന്നും രഞ്ജിനി പറയുന്നു. തന്റെ പല ആവിശ്യങ്ങളും താൻ തന്നെയാണ് ചോദിച്ചു വാങ്ങിയിട്ടുള്ളതെന്നും ചെറുപ്പത്തിൽ കടയിൽ പാട് വാങ്ങാൻ താൻ നേരിട്ടാണ് പോയിട്ടുള്ളതെന്നും താൻ ചെയ്ത പോലെ എത്ര പെണ്കുട്ടികൾ ആ പ്രായത്തിൽ അത് ചെയ്തിട്ടുണ്ടാകുമെന്ന് രഞ്ജിനി ചോദിക്കുന്നു.