പള്ളിക്കരയിൽ പത്ത് വസസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ് : പള്ളിക്കരയിൽ പത്ത് വസസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയിലാണ് അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ അഷിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫാനിൽ കയർ കെട്ടിയ നിലയിലായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് നിഗമനം.

കുട്ടിയെ കയർ മുറിച്ച് താഴെ ഇറക്കുമ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നതായി വീട്ടുകാർ പോലീസിനോട് പറഞ്ഞു. ആശുപത്രിയിൽ എത്തിക്കും വഴിയാണ് മരണം സംഭവിച്ചതെന്നാണ് അമ്മയും സഹോദരനും പറയുന്നത്. അഷിതയെ മരിച്ച നിലയിൽ കണ്ടെത്തിയ മുറി പോലീസ് പൂട്ടി സീൽ ചെയ്തിരിക്കുകയാണ്.