പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോകാനായി അജിതയെ വിളിച്ചപ്പോൾ വീട് പൂട്ടിയ നിലയിൽ ; ആലപ്പുഴയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

ആലപ്പുഴ : മാരാരികുളത്ത് ദമ്പതികളെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തെക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ താമസിക്കുന്ന റജികുമാർ (47), ഭാര്യ അജിത (42) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച ഉച്ചയോടെ അയൽവാസികളായ യുവതികൾ സമീപത്തെ പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോകാനായി അജിതയെ വിളിക്കാൻ വീട്ടിലെത്തിയപ്പോൾ വീട് അടഞ്ഞ് കിടക്കുകയായിരുന്നു. ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ വാതിൽ തുറന്ന് അകത്ത് കടന്നപ്പോഴാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

  കൊറോണ ഭീതിയെ തുടർന്ന് സംസ്ഥാനത്ത് നാല് സബ്ജയിലുകൾ അടച്ചു

രണ്ടു മുറികളിലായാണ് ഇരുവരുടേയും മൃദദേഹം കണ്ടെത്തിയത്. മണ്ണഞ്ചേരി പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാധമിക നിഗമനം.

Latest news
POPPULAR NEWS