പഴങ്ങളിൽ തുപ്പൽ പുരട്ടി വില്പന നടത്തിയയാൾക്കെതിരെ പോലീസ് കേസെടുത്തു: (വീഡിയോ കാണാം)

മധ്യപ്രദേശ്: രാജ്യത്ത് കൊറോണ പടരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രതാ നിർദേശമാണ് സർക്കാരും ആരോഗ്യ വകുപ്പും മുന്നോട്ടു വച്ചിരിക്കുന്നത്. എന്നാൽ അതിനെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് മധ്യപ്രദേശിലെ ഒരു പഴക്കച്ചവടക്കാരൻ വിൽക്കാൻ വരച്ചിരിക്കുന്ന പഴത്തിൽ തുപ്പൽ പുരട്ടി വൃത്തികേടാക്കുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ പോലീസ് കേസ് രെജിസ്റ്റർ ചെയ്തു.

ബോധ് രാജ് ടിപ്‌ത എന്ന പഴക്കച്ചവടക്കാരനാണ് ഇത്തരത്തിലുള്ള പ്രവർത്തി ചെയ്തത്. പഴങ്ങളിൽ തുപ്പൽ പുരട്ടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇയാൾക്കെതിരെ നിരവധി പരാതികളുണ്ടെന്നു പോലീസ് പറയുന്നു. ഐ പി സി 269, 270 പ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. ആളുകളിൽ രോഗം പരത്തുന്ന തരത്തിലുള്ള പ്രവർത്തനം നടത്തിയതിനാണ് ഈ വകുപ്പുകൾ ചുമത്തി പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്.

  ഞങ്ങൾ വന്ന കാര്യം നടപ്പിലാക്കി ; തിരിച്ച് പോകാനൊരുങ്ങി കർഷകർ

Latest news
POPPULAR NEWS