പവന് 800 രൂപ കുറഞ്ഞു ഒരു പവൻ സ്വർണത്തിന് 39440 രൂപ

കൊച്ചി: സ്ഥാനത്ത് സ്വർണ്ണവില പവന് 800 രൂപ കുറഞ്ഞ് 39440 രൂപയായി. ഒരു ഗ്രാമിന് 100 രൂപ കുറവുണ്ടായി. തുടർന്ന് 4930 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഇന്നലെ രാവിലെ പവന് 800 രൂപയും ഉച്ചയ്ക്ക് 240 രൂപയും വർധിച്ചിരുന്നു. തുടർന്ന് ഒരു പവന് വില 40240 യിലെത്തുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര വില ഒരു ട്രോയ് ഔൺസ് സ്വർണ്ണത്തിന് 2002 ഡോളറായി കുറഞ്ഞു.

Advertisements

2010 ഡോളറിലേക്ക് കഴിഞ്ഞദിവസം വില ഉയരുകയും ചെയ്തിരുന്നു. ഒരു മാസക്കാലയളവിൽ ഒരു പവൻ സ്വർണത്തിന് അയ്യായിരം രൂപയോളം ആണ് വർധിച്ചത്. ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനവും അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരബന്ധത്തിലെ പ്രശ്നങ്ങളും കോവിഡ് സമയത്തെ സുരക്ഷിത നിക്ഷേപമെന്ന നിലയിലുമാണ് സ്വർണ്ണത്തിനു ഇത്രയും വില വർധിച്ചത്.

Advertisements

Advertisements
- Advertisement -
Latest news
POPPULAR NEWS