ഉത്തർപ്രദേശ് ; പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയിൽ ആണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരക്കാരോട് പൊറുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇവർ രാജ്യത്തിന്റെ സമാധാനാന്തരീഷം തകർക്കാൻ ശ്രമിക്കുന്നവരാണെന്നും. ഇത്തരക്കാർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം രാജ്യത്തെ അപകതീർത്തി പെടുത്താൻ ശ്രമിക്കുന്നവരും രാജ്യത്തെ സമാധാനാന്തരീഷം തകർക്കാൻ ശ്രമിക്കുന്നവരും രാജ്യത്തെ വഞ്ചിക്കുകയാണെന്നും. പാകിസ്താന്റെ ഭാഷയിലാണ് ഇവർ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗോരാകാന്ത് നേഴ്‌സിംഗ് കോളേജിലെ പാസ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.