പാകിസ്താന്റെ സായുധ സേനയെ ഇന്ത്യക്ക് മുൻപിൽ അജയ്യരാക്കാൻ അള്ളാഹുവിനു സാധിക്കുമെന്ന് ഇമ്രാൻഖാൻ

ഇസ്ലാമാബാദ്: ഇന്ത്യയുടെ ഏതു തരത്തിലുമുള്ള ആക്രമണങ്ങളെയും നേരിടാൻ തങ്ങൾ സുസജ്ജമാണെന്നും 1965 ൽ നടന്ന യുദ്ധത്തിന്റെ ഓർമ്മകൾ മനസ്സിൽ സൂക്ഷിച്ചു വെച്ചുകൊണ്ടാണ് ഓരോ പാക്ക് സൈനികരും ഇന്ത്യയോട് ഏറ്റുമുട്ടുന്നതെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. പാക് സൈന്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രതിരോധത്തിൽ സംസാരിക്കവെയാണ് ഇമ്രാൻ ഖാൻ ഇന്ത്യയ്ക്കെതിരെ രൂക്ഷമായ രീതിയിൽ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്നും എന്നാൽ 1965 സെപ്റ്റംബറിൽ നടന്ന നൊമ്പരം തങ്ങളുടെ മനസ്സിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും പാകിസ്താന്റെ സായുധ സേനയെ ഇന്ത്യക്ക് മുൻപിൽ അജയ്യരാക്കാൻ അള്ളാഹുവിനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ സായുധ സേനയ്ക്ക് ഇന്ത്യയെ പൂർണമായും തോൽപ്പിക്കുന്നതിനുള്ള കഴിവുണ്ടെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. സമാധാനത്തിനു വേണ്ടിയുള്ള പാകിസ്ഥാന്റെ ശ്രമത്തെ ഇന്ത്യ വെറും ബലഹീനതയായി കാണരുതെന്നും ഇത് ഇന്ത്യയോടുള്ള വെല്ലുവിളിയാണെന്നും ഇമ്രാൻഖാൻ പറഞ്ഞു.