Wednesday, September 11, 2024
-Advertisements-
NATIONAL NEWSപാകിസ്താന് അനുകൂലമായി മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികളെ അറസ്റ്റ്‌ ചെയ്തു

പാകിസ്താന് അനുകൂലമായി മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികളെ അറസ്റ്റ്‌ ചെയ്തു

chanakya news

കാശ്മീരിനെ സ്വതന്ത്രമാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടു പാക് അനുകൂല മുദ്രാവാക്യം വിളിച്ച മൂന്ന് വിദ്യാർത്ഥികളെ കർണ്ണാടക പോലീസ് അറെസ്റ്റ്‌ ചെയ്തു. കർണ്ണാടകയിലെ ഹുബ്ബ്‌ളിയിലെ ഒരു കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളെയാണ് അറെസ്റ്റ്‌ ചെയ്തത്. അറസ്റ്റിലായവർ കശ്മീർ സ്വദേശികളായ ബാസിത്, അമീർ, താലിബ് എന്നിവരാണ്.

കാശ്മീരിനെ സ്വാതന്ത്രമാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ഇവർ മുദ്രാവാക്യം മുഴക്കുകയായിരുന്നു. തുടർന്ന് സഹപാഠികൾ വീഡിയോ എടുക്കുകയും വീഡിയോ പുറത്തു വരികയും ചെയ്തതോടെ പോലീസ് ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു. പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതറിഞ്ഞു ബജരംഗ്ദൾ പ്രവർത്തകർ പ്രതിഷേധവുമായി സ്ഥലത്ത് എത്തുകയും ചെയ്തു. പോലീസെത്തി പ്രതികളെ പിടികൂടിയ ശേഷമാണു പ്രവർത്തകർ പിൻമാറിയത്.