മിലിറ്ററി യൂണിറ്റിലെ സുപ്രധാന വിവരങ്ങൾ പാകിസ്താന് ചോർത്തികൊടുത്തു എന്ന കുറ്റത്തിന് രാജസ്ഥാനിലെ നിവാരുവിലെ മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന രാംനിവാസ് ഗൗരയെ പോലീസ് അറസ്റ്റ് ചെയ്തു. നിവാരുവിലെയും ജയ്പൂരിലെയും യൂനിറ്റുകളുടെ നിരവധി വിവരങ്ങള്‍ ഇയാൾ പാകിസ്താന് ചോര്‍ത്തിക്കൊടുത്തു. ഏതാണ്ട് രണ്ടു വർഷത്തോളമായി ഇയാൾ പാകിസ്ഥാനുവേണ്ടി ചാര പ്രവർത്തി തുടങ്ങിയിട്ട്.
രാംനിവാസ് ഗൗര Ekta @ Jasmeet Kour എന്ന പാകിസ്താന് ഇന്റലിജന്‍സ് ഓപ്പറേറ്ററുടെ ഫേസ്ബുക് അക്കൗണ്ടിലൂടെയും വാട്സ്ആപ്പിലൂടെയും അവരെ ബന്ധപ്പെട്ടിരുന്നു എന്ന് അന്വേഷണത്തിലൂടെ കണ്ടെത്തി. ആർമി ഉദ്യോഗസ്ഥർ നൽകിയ വിവരത്തെത്തുടർന്ന് ചോദ്യം ചെയ്ത ഗൗരയെ ശനിയാഴ്ചയോടെ അറസ്റ്റ് ചെയ്തു എന്ന് എ ഡി ജി ഉമേഷ് മിശ്ര അറിയിച്ചു.